മുംബൈ: കേരളത്തിലെ ഫലത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ വിജയപ്രതീക്ഷ ഒരുപോലെ വെക്കുമ്പോള്‍ ഏറ്റവും പുതിയ എക്സിറ്റ് പോള്‍ ഫലവുമായി റിപ്പബ്ലിക് ടിവി. കേരളത്തില്‍ ബിജെപി കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കുമെന്നാണ് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നത്.
ബിജെപി 1 മുതല്‍ 5 സീറ്റുകളില്‍ വരെ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ്പോള്‍ പ്രവചിക്കുന്നു. ബിജെപിക്ക് വന്‍വിജയ പ്രതീക്ഷകളാണ് പല മണ്ഡലങ്ങളിലും ഉള്ളത്.
72 മുതല്‍ 80 സീറ്റുകള്‍ വരെ നേടി കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാവുമെന്നാണ് പ്രവചനം. യുഡിഎഫ് 58 മുതല്‍ 64 വരെ സീറ്റുകള്‍ നേടിയേക്കാം.
Discussion about this post