ഡല്‍ഹി: രാജ്യത്ത് കൊവിഡ മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്. ഒന്നാംതരംഗത്തിന്‍റെ ഇരട്ടിയിലധികം കോവിഡ് ബാധിതര്‍ രണ്ടാംതരംഗത്തിൽ. ഇതോടെ അഹോരാത്രം ജോലി ചെയ്തുകൊണ്ടിരുന്ന ആരോഗ്യപ്രവർത്തകരുടെ ജോലി ഇരട്ടിയായി. വിശ്രമമില്ലാതെ മണിക്കൂറുകളോളമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പി.പി.ഇ കിറ്റിനകത്തിരുന്ന് രോഗികളെ പരിചരിക്കുന്നത്. അത്തരത്തില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രം ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
പി.പി.ഇ കിറ്റ് ധരിച്ചിരിക്കുന്ന ചിത്രവും പി.പി.ഇ കിറ്റ് അഴിച്ചുമാറ്റിയതിന് ശേഷമുള്ള ചിത്രവും ഡോക്ടര്‍ സൊഹൈല്‍ ആണ് സോഷ്യൽ പങ്കുവെച്ചത്. പി.പി.ഇ കിറ്റ് അഴിച്ചുമാറ്റിയതോടെ വിയര്‍ത്തുകുളിച്ച് നില്‍ക്കുകയാണ് ഡോക്ടര്‍. ഷര്‍ട്ട് മുഴുവന്‍ വിയര്‍ത്തു നനഞ്ഞിരിക്കുന്നു. ‘രാജ്യത്തെ സേവിക്കുന്നതില്‍ അഭിമാനിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 15 മണിക്കൂര്‍ പി.പി.ഇ ധരിച്ചതിന് ശേഷം എടുത്ത ചിത്രമാണത്.
ജനങ്ങളോട് കരുതലും ശ്രദ്ധയും ആവശ്യമാണെന്നും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഡോക്ടര്‍ അഭ്യര്‍ഥിക്കുന്നുണ്ട്. അതിനൊപ്പം വാക്സിന് സ്വീകരിക്കുക മാത്രമാണ് മഹാമാരിയില്‍നിന്ന് രക്ഷനേടാനുള്ള ഏകമാര്‍ഗമെന്നും ഡോക്ടര്‍ പറയുന്നു.
https://twitter.com/DrSohil/status/1387388481899401217?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1387388481899401217%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Findia%2Fdoctor-shows-what-being-in-ppe-suit-for-15-hours-looks-like-791763
അതേസമയം ചിത്രം പോസ്റ്റ് ചെയ്തതോടെ നിരവധി ലൈക്കുകളും റീട്വീറ്റുകളുമാണ് എത്തിയത്. നിരവധിപേരാണ് ഡോക്ടര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശംസകളുമായി രംഗത്തെത്തിയത്.
Discussion about this post