ഡൽഹി: അസമിൽ ഭരണം ഉറപ്പിച്ച് ബിജെപി. 68 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് അസമിൽ തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം സീറ്റുകള്‍ 126 ആണ്.
അസം തലസ്ഥാനമായ ദിസ്പൂരിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. അതുൽ ബോറയാണ് ദിസ്പൂരിലെ ബിജെപി സ്ഥാനാർത്ഥി. 37 സീറ്റുകളിലാണ് യുപിഎ മുന്നേറ്റം.
പുതുച്ചേരിയിലും ആദ്യ ഫലസൂചനകൾ എൻഡിഎക്ക് അനുകൂലമാണ്. 8 സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു. 4 ഇടങ്ങളിൽ മാത്രമാണ് യുപിഎ മുന്നിട്ട് നിൽക്കുന്നത്.
Discussion about this post