ഗുവാഹത്തി: അസമിൽ ഭരണത്തുടർച്ച ഉറപ്പാക്കി ബിജെപി. 126 അംഗ നിയമസഭയിൽ 81 സീറ്റുകളോടെയാണ് ബിജെപി അധികാരം നിലനിർത്തിയത്. യുപിഎ സഖ്യം കേവലം 45 സീറ്റുകളിൽ ഒതുങ്ങി.
ഈ വിജയം വികസന ഭരണത്തിനുള്ള അംഗീകാരമാണെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണ നേട്ടങ്ങൾ കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ സാധിച്ചതാണ് വിജയത്തിന് പിന്നിലെന്ന് അദ്ദേഹം അറിയിച്ചു. ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസം ഗണ പരിഷത്ത്, യുപിപിഎൽ എന്നീ പാർട്ടികളായിരുന്നു എൻഡിഎ മുന്നണിയിൽ ബിജെപിക്കൊപ്പം ഉണ്ടായിരുന്നത്. കോൺഗ്രസ് നയിച്ച മഹാസഖ്യത്തിൽ വർഗീയ പാർട്ടിയായ എഐയുഡിഎഫ്, സിപിഐ, സിപിഎം, തീവ്ര ഇടത് പാർട്ടിയായ സിപിഐ എം എൽ, എജിഎം, ബിപിഎഫ് എന്നിവയാണ് ഉൾപ്പെട്ടിരുന്നത്.
Discussion about this post