തിരുവനന്തപുരം: മൂന്നാറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിഎസ്ഐ സഭാ വൈദികര്‍ ധ്യാനം നടത്തിയെന്ന് പരാതി. ധ്യാനത്തില്‍ പങ്കെടുത്ത നൂറോളം പുരോഹിതര്‍ക്ക് കൊവിഡ് ബാധ ഉണ്ടെന്നും രോഗം ബാധിച്ച രണ്ട് പേര് മരിച്ചെന്നും പരാതിയില്‍ പറയുന്നു.
ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലാണ് മൂന്നാറില്‍ സിഎസ്ഐ സഭ വൈദികര്‍ ധ്യാനം നടന്നത്. 480 വൈദികരാണ് ധ്യാനത്തില്‍ പങ്കെടുത്തിരുന്നത്. മാസ്കോ മറ്റ് സുരക്ഷാ നടപടികളോ സ്വീകരിക്കാതെയായിരുന്നു ധ്യാനം നടത്തിയതെന്നും, ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ പള്ളികളിലുമെത്തിയിരുന്നുവെന്നും, നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച 50 ഓളം പേരുടെ നില ഗുരുതരമാണെന്നും പരാതിയില്‍ പറയുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച സഭാ നേതൃത്വത്തിനെതിരെ കേസെടുക്കണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടു.
കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി മധ്യകേരള ധ്യാനം മാറ്റിവെച്ചിരുന്നു. പക്ഷെ ദക്ഷിണ കേരള ധ്യാനം അധികൃതര്‍ രഹസ്യമായി നടത്തുകയായിരുന്നു. കൊവിഡ് നിയന്ത്രണം പാലിച്ച് വെറും 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ എന്നാല്‍ പ്രോട്ടോകളുകല് പാലിച്ച് ധ്യാനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
Discussion about this post