കൊവിഡ് വ്യാപന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ ഏര്‍പ്പെടുത്തിയ ജനതാ കര്‍ഫ്യൂ മെയ് 15 വരെ നീട്ടിയതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. സംസ്ഥാനത്ത് വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷ പരിപാടികളും മെയ് 15 വരെ നിര്‍ത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ആളുകള്‍ ഒത്തുചേരുന്നത് കൊവിഡ് സൂപ്പര്‍ സ്പ്രെഡിന് കാരണമാകുമെന്നതിനാല്‍ വിവാഹച്ചടങ്ങുകള്‍ മാറ്റിവയ്ക്കണം. ജനങ്ങള്‍ കൂട്ടംകൂടുന്നത് കുറയ്ക്കാന്‍ എല്ലാ ജില്ലകളും നടപടി സ്വീകരിക്കണമെന്നും മെയ് മാസത്തില്‍ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കൊവിഡ് കര്‍ഫ്യൂ കര്‍ശനമായി പാലിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ രാജ്യവും സംസ്ഥാനവും ലോകവും കൊവിഡിനെതിരേ പോരാടുകയാണ്. വരും ദിവസങ്ങളില്‍ സാധാരണ ജീവിതം പുനരാരംഭിക്കാനാണ് ഇപ്പോള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. യാതൊരു വീഴ്ചയുമില്ലാതെ കര്‍ഫ്യൂ നടപ്പാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post