ആലപ്പുഴ: സിനിമ നിർമ്മിക്കാനായി പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിലായി. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ സ്ഥാപനം നൽകിയ പരാതിയിലാണ് നടപടി.
സിനിമ നിര്‍മിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപ ശ്രീകുമാർ മേനോൻ വാങ്ങിയതായി പരാതിയിൽ പറയുന്നു. എന്നാല്‍ സിനിമ നിര്‍മിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാര്‍ മേനോനില്‍ നിന്ന് ഉണ്ടായില്ല. പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായ വിവരം നല്‍കാന്‍ ശ്രീകുമാര്‍ മേനോന്‍ തയ്യാറാകാതെ വന്നതോടെ ശ്രീവത്സം ഗ്രൂപ്പ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ഈ കേസില്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഈ അപേക്ഷ തള്ളി.ഇതേത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.











