ഡല്‍ഹി: മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എം.വൈ ഇക്ബാല്‍ അന്തരിച്ചു. 2012 ഡിസംബര്‍ 24 മുതല്‍ 2016 ഫെബ്രുവരി 12 വരെയായിരുന്നു സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ടിച്ചത്. അതിന് മുമ്പ് മദ്രാസ് ഹൈകോടതിയിലെ ചീഫ് ജസ്റ്റിസുമായിരുന്നു.
1951 ഫ്രെബ്രുവരി 13 നാണ് ജനിച്ച അദ്ദേഹം റാഞ്ചി യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി.എസ്.സിയും തുടര്‍ന്ന് ഗോള്‍ഡ് മെഡലോടെ എല്‍.എല്‍.ബിയും പാസായാണ് നിയമമേഖലയിലേക്ക് എത്തുന്നത്. 1975-ല്‍ റാഞ്ചിയില്‍ വക്കീലായി സേവനം തുടങ്ങിയ അദ്ദേഹം പാറ്റ് ഹൈകോടതിയില്‍ ഗവര്‍മെന്റ് പ്ലീഡര്‍ ആയി. തുടര്‍ന്ന് 1996-ല്‍ പാറ്റ്ന ഹൈകോടതിയില്‍ ജഡ്ജിയായി. 2000-ല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയിലും അദ്ദേഹം ജഡ്ജിയായി ചുമതലയേറ്റു.
തുടര്‍ന്നാണ് മദ്രാസ് ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസാകുന്നത്. ജാര്‍ഖണ്ഡില്‍ നിന്ന് ഹൈകോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വ്യക്തിയായിരുന്നു ജസ്റ്റിസ് എം.വൈ ഇക്ബാല്‍.
Discussion about this post