ന്യൂഡൽഹി: ഡൽഹിയിൽ കനത്ത ചൂട് കൂടി കൂടി വരുന്ന സാഹചര്യത്തിൽ, അഭിഭാഷകർ ഉപയോഗിക്കുന്ന കറുത്ത കോട്ട് നിർബന്ധമില്ലെന്ന നിർദ്ദേശം നൽകി ഡൽഹി കോടതി.
രാജ്യത്തെ എല്ലാ അഭിഭാഷകർക്കും ഇത് ഒരു പൊതുനിയമമാക്കണമെന്ന് സുപ്രീം കോടതിയോട് മുമ്പാകെ നിർദ്ദേശം വന്നിട്ടുണ്ട്. ഇതിന്മേൽ സുപ്രീം കോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അതേസമയം വേനൽക്കാലത്ത് വസ്ത്രങ്ങളും കോട്ടുകളും ഉപേക്ഷിക്കാൻ കുറഞ്ഞത് മൂന്ന് കോടതികളെങ്കിലും അഭിഭാഷകർക്ക് അനുമതി നൽകിയിട്ടുണ്ട്.
1961-ൽ നിലവിൽ വന്ന നിയമം പ്രകാരമാണ് അഭിഭാഷകർ കനത്ത കറുത്ത കുപ്പായവും കോട്ടും ധരിക്കണം എന്ന ചട്ടമുള്ളത്.
കനത്ത ചൂട് കൂടി വരുന്ന സാഹചര്യത്തിൽ എയർ കണ്ടീഷനിംഗിൻ്റെയും ജലവിതരണത്തിൻ്റെയും അഭാവത്തെക്കുറിച്ച് പരാതിപ്പെട്ടു കൊണ്ട് ഡൽഹിയിലെ ഒരു കോടതിയിലെ ജഡ്ജിമാർ കഴിഞ്ഞ ദിവസങ്ങളിൽ ഒരു കേസ് വർഷാവസാനം വരെ മാറ്റിവച്ചിരിന്നു.
Discussion about this post