പാരിസ്: കൊവിഡ് വ്യാപനത്തിന്റെയും വാക്സിൻ ലഭ്യതക്കുറവിന്റെയും പേരിൽ കേന്ദ്ര സർക്കാരിനെ രാജ്യത്തിനകത്തും പുറത്തും വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി ഫ്രാൻസ് രംഗത്ത്. യൂറോപ്യൻ യൂണിയൻ വിർച്വൽ ഉച്ചകോടിയിലാണ് ഫ്രാൻസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. 26 യൂറോപ്യൻ യൂണിയൻ നേതാക്കൾ സന്നിഹിതരായിരുന്ന വേദിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
വാക്സിൻ വിതരണത്തെക്കുറിച്ച് ആരും ഇന്ത്യയെ പഠിപ്പിക്കേണ്ടതില്ല. മാനവികതയുടെ പേരിൽ മറ്റ് രാജ്യങ്ങൾക്ക് വാക്സിൻ വിതരണം ചെയ്ത മനസാണ് ഇന്ത്യ. ഇന്ത്യ ഇപ്പോൾ കടന്ന് പോകുന്ന സാഹചര്യം ഫ്രാൻസ് വ്യക്തമായി മനസ്സിലാക്കുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു.
ലോകത്തിന്റെ ഔഷധശാല എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ വാക്സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി 95 ലോകരാഷ്ട്രങ്ങൾക്ക് വാക്സിൻ നൽകിയിരുന്നു. ഇറാൻ, ഉഗാണ്ട, ഉക്രൈൻ, സൗദി അറേബ്യ, യു എ ഇ, ബ്രസീൽ തുടങ്ങി 95 രാജ്യങ്ങൾക്കാണ് ഇന്ത്യ വാക്സിൻ നൽകിയത്.
Discussion about this post