കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകവെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സന്നദ്ധപ്രവർത്തനവുമായി സേവാഭാരതി. ഉമ്മന്നൂർ പഞ്ചായത്തിലാണ് സേവാഭാരതി അംഗങ്ങൾ കർമ്മനിരതരായി കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. പഞ്ചായത്തിൽ നിർത്താതെയുള്ള അണുനശീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
കൊവിഡ് പൊസിറ്റീവായ രോഗികളെ ഹോസ്പിറ്റലിൽ എത്തിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും സേവാഭാരതി അംഗങ്ങൾ എത്തിച്ചു നൽകുന്നു.
നിലവിൽ 16 കൊവിഡ് മരണങ്ങൾ ഉമ്മന്നൂർ പഞ്ചായത്തിൽ നടന്നിട്ടുണ്ട്. ഇതിൽ ഒമ്പത് മൃതദേഹവും സംസ്കരിച്ചത് സേവാഭാരതിയാണെന്ന് സേവാഭാരതി അംഗങ്ങൾ വ്യക്തമാക്കി.
സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കും സേവാഭാരതി ആരംഭിച്ചിട്ടുണ്ട്. ഹെൽപ് ഡെസ്ക് നമ്പർ: 7510700501
Discussion about this post