ഡല്‍ഹി: രാജ്യസഭാ എംപി രഘുനാഥ് മോഹപത്ര(78) കോവിഡ് ബാധിച്ചു മരിച്ചു. ഒഡീഷയില്‍ നിന്നുള്ള എംപിയായിരുന്നു അദ്ദേഹം. ഒരാഴ്ചയായി ഒഡീഷയിലെ എയിംസില്‍ ചികിത്സയിലായിരുന്നു.
പ്രശസ്ത ശില്‍പ്പിയുമായിരുന്നു രഘുനാഥ്. 2013-ല്‍ പദ്മവിഭൂഷണ് നല്കി രാജ്യം ആദരിച്ചു. 1976-ല്‍ പദ്മശ്രീയും 2001-ല്‍ പദ്മഭൂഷണും രാജ്യം നല്കി.
രഘുനാഥ് മോഹപത്രയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.
Discussion about this post