കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഓക്സിജൻ ലഭിക്കാനില്ലെന്നതാണ് മറ്റൊരു പ്രശ്നം. നിരവധി സ്ഥലങ്ങളിൽ ഓക്സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്യുകയാണ്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഓക്സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്ത കാസർഗോഡ് വീണ്ടും ഓക്സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. അരമന ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് സെന്ററിലാണ് ഓക്സിജൻ ക്ഷാമം. ഇവിടെ അവശേഷിക്കുന്നത് നാല് ഓക്സിജൻ സിലിണ്ടറുകൾ മാത്രമാണ്. ഇപ്പോഴത്തേത് തികയുക മൂന്ന് മണിക്കൂറത്തേക്ക് മാത്രമാണ്.
10 കോവിഡ് രോഗികൾ ഇവിടെ ചികിത്സയിലുണ്ട്. അവരിൽ ഏഴ്പേർക്കും ഓക്സിജൻ ആവശ്യമായവരാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Discussion about this post