തിരുവനന്തപുരം: തിരക്കഥാകൃത്തും നടനും എഴുത്തുകാരനുമായിരുന്ന മാടമ്പ് കുഞ്ഞുക്കുട്ടന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു താരം അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
കുഞ്ഞുക്കുട്ടന്റെ ചിത്രത്തിനൊപ്പം പ്രണാമം എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി അദ്ദേത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്.
ഇന്ന് രാവിലെ തൃശൂരിലെ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.
വടക്കുംനാഥന്, പോത്തന്‍വാവ, അഗ്നിനക്ഷത്രം, കരുണം, അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, അശ്വത്ഥാമാവ് എന്നിവ അടക്കം ഇരുപതോളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post