ഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി കിരണ്‍ ബേദി വികാരാധീനയായി.കൃഷ്ണനഗറില്‍ നടത്തിയ റോഡ്ഷോയ്ക്കിടെയാണ് കിരണ്‍ ബേദി പൊട്ടിക്കരഞ്ഞത്. പ്രചാരണത്തിനിടെ തളര്‍ന്ന ബേദിയ്ക്ക് ചായുമായെത്തിയ ജനങ്ങളുടെ സ്നേഹത്തിനു മുമ്പിലാണ് ബേദി വികാരാധീനയായത്. തന്െ സത്യസന്ധമായ സേവനത്തിലൂടെ ഈ സ്നേഹം തിരിച്ചുനല്‍കുമെന്ന് ബേദി ജനങ്ങള്‍ക്ക് ഉറപ്പ് നല്കി.
ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഡല്‍ഹിയിലെ 70 മണ്ഡലങ്ങളിലാണ് ബേദിക്ക് പ്രചരണം നടത്തേണ്ടത് .ഒപ്പം അത്രയൊന്നും പരിചിതമല്ലാത്ത കൃഷ്ണനഗര്‍ എന്ന സ്വന്തം മണ്ഡലത്തില്‍ സജീവമായി നില്‍ക്കുകയും വേണം. രാവിലെ ഏഴര മുതല്‍ പന്ത്രണ്ടുമണിവരെ കൃഷ്ണനഗറില്‍ വീടുവീടാന്തരം കയറി വോട്ടഭ്യര്‍ഥന, പദയാത്ര, റോഡ് ഷോ. ഉച്ചയ്ക്ക് പാര്‍ട്ടിയിലെ മറ്റുകൂട്ടാളികളുടെ മണ്ഡലത്തിലും എത്തും.
രാത്രി വൈകുന്നതു വരെയും പ്രചാരണത്തിന്റെ തിരക്കിലായിരിക്കും. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മറ്റ് മന്ത്രിമാരുടെയും റാലികളിലും പങ്കാളിയാകുന്നുണ്ട് ബേദി.
Discussion about this post