തിരുവനന്തപുരം: ദേശീയഗെയിംസ് സംഘാടകസമിതിയില്‍ നിന്ന് സിപിഎം പ്രതിനിധികള്‍ രാജി വെക്കാന്‍ തീരുമാനിച്ചു. സംസ്ഥാന ജില്ലാകമ്മറ്റികളില്‍ ഭാരവാഹികളായ എംഎല്‍എമാരാണ് രാജി വെക്കുന്നത്. അഴിമതിയില്‍ പങ്കാളികളാകാതിരിക്കാനാണ് രാജിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു .ഗെയിംസ് സെക്രട്ടറിയേറ്റില്‍ അംഗമായ എം വിജയകുമാറും രാജി വെക്കും.അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഗെയിംസിന്റെ വിജയത്തിനായി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സിപിഎം പറഞ്ഞു.
ദേശീയ ഗെയിംസില്‍ അഴിമതിയുണ്ടെന്ന ഭരണകക്ഷി എംഎല്‍എമാരുടെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് പ്രതിപക്ഷവും പിന്‍വാങ്ങുന്നത്.
Discussion about this post