മുന്‍ കേരള ഗവര്‍ണര്‍ ആര് എല്‍ ഭാട്ടിയയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
‘മുന്‍ കേരള ഗവര്‍ണര്‍ ശ്രീ ആര് എല്‍ ഭാട്ടിയയുടെ ദേഹവിയോഗം അതീവ ദു:ഖകരമാണ്. സൗമ്യമായ പെരുമാറ്റവും ഭരണപാടവവും കൊണ്ട് അദ്ദേഹം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയായി.ഗവര്‍ണര്‍, വിദേശകാര്യ സഹമന്ത്രി, മികച്ച പാര്ലമെന്റേറിയന് എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സേവനം എക്കാലവും സ്മരിക്കപ്പെടും’, ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Discussion about this post