ചെന്നൈ:∙ തമിഴ്നാട്ടില്‍ വീണ്ടും ഓക്സിജന്‍ക്ഷാമം മൂലം കോവിഡ് രോഗികൾ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണു മധുര രാജാജി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിൽ ഗര്‍ഭിണി അടക്കം ആറുപേര്‍ മരിച്ചത്. ആശുപത്രിയിലെ ഓക്സിജന്‍ ശേഖരം തീര്‍ന്നുപോകുകയായിരുന്നു. ഉടന്‍ തന്നെ ടാങ്കര്‍ ലോറിയില്‍ ഓക്സിജന്‍ എത്തിച്ചു വിതരണം പുനഃസ്ഥാപിച്ചുവെങ്കിലും, വെന്റിലേറ്ററിലുണ്ടായിരുന്ന ആറു രോഗികള്‍ മരിച്ചു.
1500ല്‍ അധികം കോവിഡ് രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയാണ് രാജാജി. മരണകാരണം ഓക്സിജന്‍ വിതരണം നിലച്ചതാണെന്നു വ്യക്തമായതോടെ രോഗികളുടെ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു. ഒരാഴ്ച മുൻപു സമാനമായ സംഭവത്തില്‍ ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളജില്‍ 13 പേര് ശ്വാസം കിട്ടാതെ മരിച്ചിരുന്നു
Discussion about this post