സോമനാഥ് ഭാരതി പോലിസില്‍ കീഴടങ്ങണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉപദേശത്തിന് നന്ദി പറഞ്ഞ് സോമനാഥ് ഭാരതിയുടെ ഭാര്യയും പരാതിക്കാരിയുമായ ലിപിമ മിത്ര രംഗത്ത്. ഗാര്‍ഹിക പീഡനത്തിനും, കൊലപാതക ശ്രമത്തിനും ലിപിക നല്കിയ പരാതിയെ തുടര്‍ന്ന് ഒളിവിലാമ് സോമനാത് ഭാരതി.
ഡല്‍ഹി മുന്‍ നിയമമന്ത്രി കൂടിയായ സോമനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
‘കുറച്ച് സമയം എടുത്തുവെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും ലിപിക പറഞ്ഞു.
കെജ്രിവാള് സുഹൃത്തിനെ പോലെയല്ല, മുഖ്യമന്ത്രിയെ പോലെയാണ് ഇക്കാര്യത്തില്‍ പെരുമാറേണ്ടതെന്നും ലിപിക പറഞ്ഞു.
Discussion about this post