ജിദ്ദ: സൗദിയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനയാത്ര നിബന്ധനകളോടെ ഇന്നലെ പുന:രാരംഭിച്ചു. യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗരേഖ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കി.
യാത്രക്കാര്‍ പാലിക്കേണ്ട പുതിയ നടപടികളില്‍ ഏറ്റവും പ്രധാനം ‘തവക്കല്‍നാ’ ആപ്ലിക്കേഷന്‍ വിമാനത്താവള കവാടത്തില്‍ കാണിക്കണമെന്നതാണ്. വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശനം യാത്രടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമായിരിക്കും. കൂടാതെ പരിശോധനയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് കവിയുന്നവരെ വിമാനത്തില്‍ പ്രവേശിക്കുന്നതു തടയുമെന്നും മാര്‍ഗരേഖയിലുണ്ട്.
വിമാനത്തിനുള്ളില്‍ ജീവനക്കാരും യാത്രക്കാരും യാത്രയിലുടനീളം മാസ്കും കൈയുറയും ധരിച്ചിരിക്കണം. നോട്ടുകളുടെ ഉപയോഗം കുറക്കാന്‍ പണമടക്കുന്നതിന് ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം. രോഗിയായിട്ടുള്ളവരെ പരിചരിക്കാനും അവരുടെ ചലനം പരമാവധി കുറക്കാനും ഒരു ജീവനക്കാരനെ നിയമിക്കണം തുടങ്ങിയവയാണ് പുതുതായി പുറപ്പെടുവിച്ച നിബന്ധനകള്‍.
Discussion about this post