ലണ്ടൻ: 2021-22 ലെ ആഷസ് മത്സരങ്ങളുടെ ഷെഡ്യൂൾ പുറത്ത്. ഓസ്ട്രേലിയയിലാണ് ഇത്തവണത്തെ മത്സരങ്ങൾ.
ഡിസംബർ 8 മുതൽ പന്ത്രണ്ട് വരെ ഗാബയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം ഡേ- നൈറ്റ് ആണ്. ഡിസംബർ 16 മുതൽ 20 വരെ അഡ്ലെയ്ഡ് ഓവലിലാണ് ഈ മത്സരം. ബോക്സിംഗ് ഡേ ടെസ്റ്റ് മെൽബണിലും പുതുവർഷത്തിലെ ആദ്യ മത്സരം ജനുവരി 5 മുതൽ 9 വരെ സിഡ്നിയിലും നടക്കും. അവസാന ടെസ്റ്റ് മത്സരം ഇക്കുറി പെർത്തിലാണ്. ജനുവരി 14 മുതൽ 18 വരെയാണ് ഈ ടെസ്റ്റ്. 26 വർഷത്തിനിടെ ആദ്യമായാണ് ആഷസിലെ അവസാന മത്സരം സിഡ്നിക്ക് പുറത്ത് നടത്തുന്നത്.
ഇതോടൊപ്പം വനിതകളുടെ ആഷസ് മത്സരങ്ങളുടെ സമയക്രമവും പുറത്ത് വന്നിട്ടുണ്ട്. ടെസ്റ്റ്, ഏകദിന- ട്വെന്റി 20 ഫോർമാറ്റുകളിൽ നടക്കുന്ന മത്സരങ്ങൾ ഫെബ്രുവരി 4 ന് നോർത്ത് സിഡ്നി ഓവലിൽ തുടങ്ങി ഫെബ്രുവരി 19ന് മെൽബണിൽ അവസാനിക്കും.
Discussion about this post