കൊച്ചി: എറണാകുളത്തുനിന്നും ബോട്ടുമാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച് ആറ് ശ്രീലങ്കന്‍ സ്വദേശികള്‍ കൊച്ചിയില്‍ അറസ്റ്റിലായി. മുനമ്പത്തുനിന്ന് ബോട്ടില്‍ ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.ഇവരെ കൊച്ചിയിലെത്തിച്ച നാലു ഏജന്റുമാരും അറസ്റ്റിലായിട്ടുണ്ട്. ഏജന്റുമാര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കിയാണ് ഇവര്‍ ഓസ്ട്രേലിയയിലേക്ക് കടക്കാനായി ശ്രമം നടത്തിയത്.
ഞാറയ്ക്കലിലെ ഒരു ലോഡ്ജില്‍ ശ്രീലങ്കന്‍ തമിഴര്‍ താമസിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവിടെ റെയ്ഡ് നടന്നത്. ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടിലെത്തിയ സംഘം വിവിധ ക്യാംപുകളില്‍ താമസിക്കുകയായിരുന്നു.
Discussion about this post