കേരളത്തിലെ ഗ്രാമീണ ഭവനങ്ങളിൽ ജൽ ജീവൻ മിഷൻ നടപ്പിലാക്കുന്നതിലേക്കുള്ള കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡുവായി 451.14 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. എല്ലാ ഗ്രാമീണ ഭവനങ്ങളിലും പ്രവർത്തനക്ഷമമായ കുടിവെള്ള പൈപ്പ് എത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ആരംഭിച്ച പദ്ധതിയാണ് ജൽ ജീവൻ മിഷൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശോഭ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ത്യയുടെ വികസന നേട്ടങ്ങൾ എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യം ഭരണത്തിലേറിയതിന്റെ ആദ്യ ദിവസം മുതൽ നടപ്പാക്കാൻ നരേന്ദ്ര മോദി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളുടെ മുഖഛായ മാറ്റിയതോടൊപ്പം ഗ്രാമീണ സ്ത്രീകളുടെ അന്തസ്സും ആരോഗ്യവും ഉറപ്പു വരുത്തിയ സ്വച്ഛ് ഭാരത് മിഷൻ മുതൽ, പിഎം കിസാൻ വരെ നിരവധി ഭാവനാപൂർണമായ പദ്ധതികളാണ് മോദി സർക്കാർ നടപ്പിലാക്കിയത്. എല്ലാ ഗ്രാമീണ ഭവനങ്ങളിലും പ്രവർത്തനക്ഷമമായ കുടിവെള്ള പൈപ്പ് എത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ആരംഭിച്ച പദ്ധതിയാണ് ജൽ ജീവൻ മിഷൻ. പദ്ധതിയുടെ ആശയവും, ചിലവുകളും കേന്ദ്ര സർക്കാർ ആണെങ്കിലും പതിവുപോലെ ഇതൊന്നും ജനങ്ങൾ അറിയാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സംസ്ഥാന സർക്കാരും സർക്കാരിന്റെ മാധ്യമ സുഹൃത്തുക്കളും സ്വീകരിച്ചിട്ടുണ്ട്.
എന്തായാലും കേരളത്തിലെ ഗ്രാമീണ ഭാവനങ്ങളിൽ ജൽ ജീവൻ മിഷൻ നടപ്പിലാക്കുന്നതിലേക്കുള്ള കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡുവായി 451.14 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. മൊത്തം 902.29 കോടി രൂപയാണ് ആദ്യ ഘട്ടത്തിലെ പദ്ധതി നടത്തിപ്പിനായി കേരളത്തിന് വേണ്ടി വകയിരുത്തിയിട്ടുള്ളത്.
https://www.facebook.com/SobhaSurendranOfficial/posts/2633658773424613?__cft__[0]=AZXFyqhowzwjCSNSTwyNya0A8IHi0XftGDzNlt0RWRt3UFYF-akdbgd9mXchgGhY6FcR8v9LlTiTfP2A-g_BzpAoSzQRso1FIoMstkcir_wUguVbFB6-f8B9ckxSA2eSS-K9QavZzrMWV3dKzVlPoCu_KUYYM_dW3m_JnyVRve2QxqnYSdRSsMrPmA9OlAQ_gtc&__tn__=%2CO%2CP-R
Discussion about this post