ഡല്‍ഹി: നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ച പുതിയ ഭരണഘടനയില്‍ ഏഴു ‘ഭേദഗതികള്‍’ വരുത്തണമെന്ന് ഇന്ത്യ. ദക്ഷിണമേഖലയില്‍ താമസിക്കുന്ന മാദേശികള്‍, ജന്‍ജാതികള്‍ (ആദിവാസികള്‍) എന്നിവര്‍ക്ക് കൂടി സ്വീകാര്യമായ രീതിയില്‍ ഭരണഘടന ഭേദഗതി ചെയ്യണം എന്നും ഇന്ത്യ ആവശ്യപ്പെട്ടു.
നിര്‍ദേശങ്ങള്‍ നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ രഞ്ജിത് റായ് സര്‍ക്കാറിന് കൈമാറി. ഇടക്കാല ഭരണഘടനയുടെ വകുപ്പ് 63(3) പ്രകാരം ജനസംഖ്യ, ഭൂമിശാസ്ത്രം, പ്രത്യേക സ്വഭാവങ്ങള്‍ എന്നിവ പരിഗണിച്ചാണ് തെരഞ്ഞെടുപ്പിനുള്ള മണ്ഡലങ്ങള്‍ തീരുമാനിക്കുന്നത്. മാദേശികളുടെ വിഷയത്തില്‍ ഇത് ജനസംഖ്യ മാത്രമാണ് മാനദണ്ഡം. ഈ വ്യവസ്ഥ പുതിയ ഭരണഘടനയില്‍ എടുത്തു കളഞ്ഞത് പുനഃപരിശോധിക്കണം. ഇടക്കാല ഭരണഘടനയിലെ വ്യവസ്ഥകള്‍ പുനസ്ഥാപിക്കണം.
പുതിയ ഭരണഘടനയിലെ വകുപ്പ് 42 പ്രകാരം ആനുപാതികം എന്ന പദം ഒഴിവാക്കിയിട്ടുണ്ട്. അത് നിലനിര്‍ത്തണം. ഭരണഘടനയുടെ 283ാം വകുപ്പ് പ്രകാരം പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പാര്‍ലമെന്റ് സ്പീക്കര്‍, ദേശീയ അസംബ്ലി ചെയര്‍പേഴ്സണ്‍, പ്രവിശ്യാ തലവന്മാര്, മുഖ്യമന്ത്രി, പ്രവിശ്യാ അസംബ്ലി സ്പീക്കര്‍, സുരക്ഷാ സംഘടനകളുടെ അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വംശപരമായി നേപ്പാള്‍ പൗരനായവര്ക്കു മാത്രമേ നല്‍കൂ എന്നു പറയുന്നു. ജന്മം കൊണ്ട് പൗരത്വം നേടിയ മാദേശികളെ സംബന്ധിച്ച് ഇത് വിവേചനപരമാണ്. ഇതില്‍ ഭേദഗതി അനിവാര്യമാണ്. തര്‍ക്ക ജില്ലകളായ കാഞ്ചന്‍പൂര്‍, സന്‍സാരി, ഝാപ, മൊരാന് എന്നിവ മാദേശ് പ്രവിശ്യയോട് ചേര്‍ക്കണം. ഓരോ പത്തു വര്‍ഷത്തിലും മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയം നടത്തണമെന്നായിരുന്നു ഇടക്കാല ഭരണഘടനയിലെ 154ാം വകുപ്പ്. മാദേശി പാര്‍ട്ടികള്‍ക്കായി ഇത് 10 വര്‍ഷമാക്കി മാറ്റണം. ഭരണഘടനയിലെ വകുപ്പ് 11(6) പ്രകാരം നേപ്പാളിയെ വിവാഹം കഴിച്ച വിദേശ യുവതിക്ക് രാജ്യത്ത് സ്വമേധയാ പൗരത്വം ലഭിക്കാം. പൗരത്വ അപേക്ഷ നല്കുമ്പോള് തന്നെ സ്വമേധയായുള്ള പൗരത്വം ലഭിക്കണം.
‘ജെഎന്‍യുവില്‍ ആന്റി നാര്‍ക്കോട്ടിക് ബ്യൂറോ ബിഎസ്എഫ് ക്യാമ്പും തുറക്കണം എന്നിങ്ങനെയാണ് ഇന്ത്യയുടെ ആവശ്യങ്ങള്‍.
Discussion about this post