ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഉപഭോതാക്കൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. റിലയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 300 മിനിറ്റ് സൗജന്യ ഔട്ട് ഗോയിങ്ങ് കോളുകളാണ് ജിയോ ഒരുക്കിയിട്ടുള്ളത്.
ലോക്ക്ഡൗണിന്റെ പ്രതികൂല സാഹചര്യത്തിലും ആശയവിനിമയം മുടങ്ങാതിരിക്കാനാണ് ജിയോ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫർ പ്രകാരം പ്രതിദിനം പത്ത് മിനിറ്റ് ഫ്രീ കോള്‍ ലഭിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
കൂടാതെ ജിയോയുടെ മറ്റ് ജനപ്രിയ ഓഫറുകളും തുടരും. 199 രൂപയുടെയും 249 രൂപയുടെയും പ്രതിമാസ പ്ലാനുകളും മൈ ജിയോ വഴി റീചാർജ്ജ് ചെയ്യുന്നവർക്കുള്ള കാഷ്ബാക്ക് ഓഫറും സൗജന്യ ഡേറ്റയും തുടരുമെന്നും ജിയോ വ്യക്തമാക്കി.
Discussion about this post