Tuesday, July 5, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘മറ്റു രാജ്യങ്ങളിലെ പ്രതിപക്ഷങ്ങളെ കണ്ടു പഠിക്കു, രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ ജനങ്ങളെ സഹായിക്കൂ’; സര്‍ക്കാരിനെതിരെ രാഷ്ട്രീയം കളിക്കാതെ ക്രിയാത്മക പ്രതിപക്ഷമാകാന്‍ ഉപദേശിച്ച് ഡോ. ടിപി സെന്‍കുമാര്‍

by Brave India Desk
May 24, 2021, 03:53 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രാഷ്ട്രീയം കളിക്കാതെ ക്രിയാത്മക പ്രതിപക്ഷമാകാന്‍ ഉപദേശിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ആ വാക്സിനുണ്ടാക്കിയാല്‍ അപകടം, 3 ടെസ്റ്റും വര്‍ഷങ്ങള്‍ എടുത്തു ചെയ്യണം. മോഡിയുടെ വാക്സിന്‍ കൊല്ലും. ഇതൊക്കെ പ്രചരിപ്പിച്ച ശേഷം ഇന്ത്യ 19 കോടി വാക്സിന്‍ എടുത്തപ്പോള്‍ വന്നിരിക്കുന്നു. 140 കോടിക്കും ഒരുമിച്ചു വാക്സിനെടുത്തില്ല എന്ന്. ഇങ്ങനെയൊക്കെ കുറ്റം മാത്രം കണ്ടുപിടിക്കാതെ മുന്‍പുള്ള സര്‍ക്കാരുകള്‍ ചെയ്തതും അടുത്ത രാജ്യങ്ങളിലെ പ്രതിപക്ഷങ്ങള്‍ ചെയ്തതും കണക്കിലെടുത്തു നോക്കൂ എന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ടി പി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

Stories you may like

പെഗാസസ് വിവാദം: തുടര്‍ച്ചയായ എട്ടാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തി ; ബഹളം വച്ച് രേഖകൾ വലിച്ചു കീറിയെറിഞ്ഞ് പ്രതിപക്ഷം

‘നിയമസഭാ പ്രമേയം ഐകകണ്ഠ്യേന പാസ്സായ ഉടൻ ലക്ഷദ്വീപിലെ 6 പ്രധാന ദ്വീപുകളിൽ മഹാത്മജിയുടെ പ്രതിമകൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാം’; ലക്ഷദ്വീപ് വിഷയത്തിൽ ഇടത് പക്ഷത്തെയും യുഡിഎഫിനെയും ട്രോളി ടി പി സെൻകുമാർ

എന്താണ് ക്രിയാത്മക പ്രതിപക്ഷം?

1. 1947 ഓഗസ്റ്റ് 15 ആം തീയതി ഒരു ഇന്‍ഡ്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിനു തുല്യമായിരുന്നു. അതിനുശേഷം നിരവധി തവണ രൂപയുടെ മൂല്യം
ഡിവാല്യൂവേഷന്‍ വഴി പുനര്‍നിര്‍ണയം നടത്തിയിട്ടുണ്ട്. ഇപ്പോഴത് ഏകദേശം 73 രൂപയാണ്. 1991-ല്‍ നരസിംഹ റാവു സര്‍ക്കാര്‍ അധികാരമേറ്റ സമയം സര്‍ക്കാര്‍ നിരക്കില്‍ 15ഓ 16ഓ രൂപയും, അനൗദ്യോഗികമായി 25 മുതല്‍ 32 രൂപവരെയുമായിരുന്നു ഒരു ഡോളറിന്‍റെ വില. ഇന്‍ഡ്യയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് രൂപയുടെ മൂല്യം യഥാര്‍ത്ഥ സ്ഥിതിയിലേയ്ക്ക് കുറച്ചുകൊണ്ടു വരുന്നത് അത്യാവശ്യമായിരുന്നു. ഈ ഡീവാല്യൂവേഷന്‍ നടപ്പാക്കുന്നതിന് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ. മന്‍മോഹന്‍സിംഗ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുമായി ചര്‍ച്ച ചെയ്തപ്പോള്‍, ഇക്കാര്യം വളരെ അത്യാവശ്യമാണെങ്കിലും കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ അത് ചര്‍ച്ച ചെയ്യേണ്ട എന്ന്
തീരുമാനിക്കയായിരുന്നു. കാരണം, സോഷ്യലിസ്റ്റ് വക്താക്കളായ കോണ്‍ഗ്രസ്സിലെ ബഹുഭൂരിപക്ഷം നേതാക്കളും അതിനെ എതിര്‍ക്കും എന്നുള്ളതുകൊണ്ടായിരുന്നു.

എന്താണ് ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രിയോട് ചോദിച്ച ധനകാര്യമന്ത്രി മന്‍മോഹന്‍ സിംഗിനോട് നരസിംഹ റാവു പറഞ്ഞത്, ഇതിപ്പോള്‍ ആരെയും അറിയിക്കേണ്ട, തീരുമാനം ഞാന്‍ അറിയിക്കാം എന്നായിരുന്നു. അര മണിക്കൂറിനകം നിരസിംഹ റാവുവിന്‍റെ നോട്ട് ധനകാര്യമന്ത്രിയായ മന്‍മോഹന്‍ സിംഗിന് ലഭിച്ചു. രൂപയുടെ ഡീവാല്യൂവേഷന്‍ നടപ്പാക്കി കൊള്ളാനുള്ള അനുവാദമായിരുന്നു അതില്‍. അത്ഭുതപരതന്ത്രനായ മന്‍മോഹന്‍ സിംഗ് നരസിംഹ റാവുവിനോട് ഇത് എങ്ങനെയാണ് സാധിച്ചത് എന്ന് ചോദിച്ചപ്പോള്‍, നരസിംഹറാവു പറഞ്ഞത്, അന്നത്തെ പ്രതിപക്ഷ നേതാവായ ശ്രീ.അടല്‍ബിഹാരി വാജ്പേയുമായി ഇക്കാര്യം സംസാരിച്ചുവെന്നും, രാജ്യനന്മയ്ക്കായുള്ള ഒരു കാര്യത്തിലും എ. ബി. വാജ്പേയും, ബിജെപിയും എതിര്‍ നില്ക്കില്ല എന്ന് ഉറപ്പുള്ളതിനാല്‍, കോണ്‍ഗ്രസ്സ് നേതാക്കളാരുമായും സംസാരിച്ചില്ല എന്നുമാണ്. അടല്‍ജി, നരസിംഹറാവുവിന്‍റെ നിര്‍ദേശം യാതൊരു എതിര്‍പ്പും കൂടാതെ സമ്മതിക്കയും, അന്നത്തെ പ്രധാന പ്രതിപക്ഷമായിരുന്നിട്ടു കൂടി ഇതേക്കുറിച്ച് പിന്നീട് യാതൊരു പ്രക്ഷോഭങ്ങള്‍ക്കും മുതിരാതിരിക്കയും ചെയ്തു.

ഇന്‍ഡ്യയുടെ 47 ടണ്‍ സ്വര്‍ണം 1990 ല്‍ ബ്രട്ടീഷ് ബാങ്കില്‍ പണയം വെച്ച് വിദേശനാണ്യം വാങ്ങിയിരുന്ന രാജ്യം പുതിയതായി നടപ്പാക്കിയ ധനകാര്യ ഉദാരവല്ക്കരണ നടപടികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു രൂപയുടെ മൂല്യം കുറയ്ക്കല്‍. ഇതുവഴി കയറ്റുമതി വര്‍ദ്ധിപ്പിച്ച് വിദേശനാണ്യശേഖരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കി.

പ്രതിപക്ഷം എന്ന നിലയില്‍ സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കാമായിരുന്ന ഈ നടപടിയെ എതിര്‍ക്കുന്ന നടപടിയല്ല അന്നത്തെ പ്രധാന പ്രതിപക്ഷമായ ബിജെപിയും, പ്രതിപക്ഷ നേതാവായിരുന്ന അടല്‍ബിഹാരി വാജ്പേയും സ്വീകരിച്ചത്.

2. ഇതുപോലെ 1994 ല്‍ ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാശ്മീരിനെ സംബന്ധിച്ച ഒരു സമ്മേളനത്തില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് ഇന്‍ഡ്യന്‍ സംഘത്തിന്‍റെ ലീഡറായി പങ്കെടുക്കുന്നതിന് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നരസിംഹറാവു നിയോഗിച്ചത് എ.ബി. വാജ്പേയെ ആയിരുന്നു.

ആ തവണ, പാക്കിസ്ഥാന്‍ ഉണ്ടാകുന്നതിനും എത്രയോ മുന്‍പ് കാശ്മീന്‍ ഇന്‍ഡ്യയുടെ ഭാഗമായിരുന്നു എന്ന് സമര്‍ത്ഥിക്കാന്‍ ഒരു ചെറിയ കഥകൊണ്ട് എ.ബി വാജ്പേയിക്ക് സാധിച്ചു. പ്രതിപക്ഷമായിരുന്നിട്ടു കൂടി സര്‍ക്കാരിനെ താഴെ ഇറക്കുന്നതിനോ, രാഷ്ട്ര സുരക്ഷയെ തുരങ്കം വെയ്ക്കുന്നതിനോ ഉള്ള ഒരു നടപടിയ്ക്കും അന്നത്തെ പ്രതിപക്ഷം ഒരിക്കലും മുതിര്‍ന്നിട്ടില്ല. പ്രഥമ പരിഗണന എപ്പോഴും രാഷ്ട്രത്തിനായിരുന്നു.

3. ഇപ്പോള്‍ ചൈനയില്‍ നിന്നും ഉത്ഭവിച്ച്, അവരുടെ തികഞ്ഞ അലംഭാവം കൊണ്ടോ അല്ലെങ്കില്‍ കൃത്യമായ പദ്ധതികള്‍ മൂലമോ, ലോകം മുഴുവന്‍ മഹാമാരിയായി പടര്‍ന്ന കോവിഡ്-19 എന്ന വൈറസ് എല്ലാ രാജ്യങ്ങളിലും മ്യൂട്ടേഷന്‍ നടത്തി സംഹാരതാണ്ഡവം നടത്തുമ്പോള്‍, ഇന്‍ഡ്യയിലെ
പ്രതിപക്ഷങ്ങള്‍ എന്താണ് ചെയ്യേണ്ടത്? രാഷ്ട്രത്തിലെ ജനങ്ങള്‍ക്കും രാഷ്ട്രത്തിനും വേണ്ടി താല്ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ മാറ്റി നിര്‍ത്തി എ.ബി. വാജ്പേയ് കാണിച്ച മാര്‍ഗത്തിലൂടെ ഒരുമിച്ച് നില്‍ക്കുകയല്ലെ വേണ്ടത്?

വാക്സീന്‍ സ്വന്തമായി നിര്‍മ്മിച്ച ഏക വികസ്വര രാജ്യം ഇന്‍ഡ്യയാണെന്നോര്‍ക്കുക. വാക്സീന്‍ ഉല്പാദിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, എത്രയും വേഗം വാക്സീന്‍ വികസിപ്പിക്കുന്നത് അപകടകരമാണെന്നും, വളരെ നാളത്തെ പരീക്ഷണങ്ങള്‍ക്കു ശേഷമെ മനുഷ്യനു ഉപയോഗിക്കാവുന്ന വിധത്തില്‍ വാക്സീന്‍ പുറത്തിറക്കാവൂവെന്നും, വാക്സീന്‍ പുറത്തിറക്കിയപ്പോള്‍ അതിന്‍റെ സുരക്ഷ സംശയാസ്പദമാണെന്നും പറഞ്ഞ് പരമാവധി നിരുത്സാഹപ്പെടുത്തുകയും, കേരളത്തിലടക്കം കോവിഡ് പോരാളികള്‍ക്ക് ഇത് നല്‍കിയപ്പോള്‍ കുത്തിവെയ്പ് എടുക്കാതെ വീരസ്യം പറഞ്ഞ അലോപ്പതി ഡോക്ടര്‍മാരുടെ വാര്‍ത്തകള്‍ക്ക് വന്‍ പ്രാധാന്യം നല്‍കിയതും നാം കണ്ടതാണ്. നൂറു കണക്കിന് കോടി രൂപ പരസ്യം നല്‍കുന്ന ഡല്‍ഹി മുഖ്യമന്ത്രിയെപ്പോലെ അവസാനം സിംഗപ്പൂരിനെ വരെ ചൊറിഞ്ഞ് വടികൊടുത്ത് അടി വാങ്ങിയ പല പ്രതിപക്ഷ വീരന്മാരും ഇന്‍ഡ്യയില്‍ നിര്‍മ്മിച്ച വാക്സീന്‍ കുത്തിവെയ്പ് എടുക്കുന്നതിനായി മത്സരം നടത്തുന്നതും നാം ഇപ്പോള്‍ കാണുന്നു.

ഇപ്പോഴാകട്ടെ വാക്സീന്‍ പോരാ പോരാ എന്ന മുറവിളിയും. ആരോഗ്യരംഗം ഭരണഘടനാപരമായി ആര്‍ട്ടിക്കിള്‍ 7ാം ഷെഡ്യൂളിലെ രണ്ടാമത്തെ ലിസ്റ്റില്‍ (സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍) 6 ഇനം അനുസരിച്ച് സംസ്ഥാനങ്ങളുടെ പൂര്‍ണ ചുമതലയില്‍ ഉള്ളതാണ്.

എന്നിരുന്നാലും എപിഡെമിക് ആക്റ്റും, നാഷണൽ ഡിസാസ്റ്റർ മാനേജ്‌മന്റ് ആക്റ്റും അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം നല്‍കി ഈ മഹാമാരിയെ നേരിടുന്നത്. ഇതുപോലെ തന്നെ സംസ്ഥാന പട്ടികയിലുള്ള കാര്യങ്ങളാണ് പബ്ളിക് ഓര്‍ഡറും, പോലീസുമെല്ലാം (ഇനം 1, 2). പക്ഷേ, സംസ്ഥാനങ്ങളുടെ പൂര്‍ണ ചുമതലയില്‍ വരുന്ന ഇത്തരം കാര്യങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്‍ സംഭരണത്തിലടക്കമുള്ള സംവിധാനങ്ങള്‍ ഒരു വര്‍ഷമായിട്ടും ഉണ്ടാകാതിരുന്നത് ആരുടെ കുറ്റമാണ്?

4. ഏതായാലും ഇപ്പോള്‍ ഓക്സിജന്‍റെ കുറവില്ലായ്മയെപ്പറ്റി ശബ്ദങ്ങള്‍ കേള്‍ക്കുന്നില്ല. ഇപ്പോള്‍ ബ്ലാക്ക് ഫംഗസും, വൈറ്റ് ഫംഗസുമാണ്.
കുംഭമേള നടത്തിയതുകൊണ്ട് കേരളത്തിലും, മഹാരാഷ്ട്രയിലും, പഞ്ചാബിലും, ഡല്‍ഹിയിലുമാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചത്! കേരളത്തിന്‍റെ ഏഴിരട്ടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ അങ്ങനെ ഉണ്ടായില്ല എന്നതും വാസ്തവാണ്. കര്‍ഷകസമരം മൂലം കോവിഡ് ആര്‍ക്കും ബാധിച്ചില്ല! അനാവശ്യമായി കര്‍ഷകസമരം 7, 8 മാസങ്ങള്‍ തുടര്‍ന്നിട്ടും കോവിഡ് ആരെയും ബാധിച്ചില്ലത്രെ!

5. പലരും ടൂള്‍ കിറ്റുകള്‍ ഇറക്കി അസത്യങ്ങളും വ്യാജവാര്‍ത്തകളും പടച്ചു വിടുന്നത് തികച്ചും രാഷ്ട്രീയ ലാഭത്തിനു മാത്രമായാണ്. കഴിഞ്ഞ 6 വര്‍ഷമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ ചൈനയുടെ വൂഹാന്‍ വൈറസ് വഴിയെങ്കിലും നാണം കെടുത്തുവാനും താഴെ ഇറക്കുവാനുമുള്ള ശ്രമം. ഇത്തരം നേതാക്കളെ, ഈ രീതിയില്‍ വാര്‍ത്തകള്‍ വ്യാജമായി ഉണ്ടാക്കയും, വളച്ചൊടിക്കയും ചെയ്യുന്ന നേതാക്കളെ,
ലോകരാജ്യങ്ങളില്‍ ഇന്‍ഡ്യയെക്കാള്‍ അതിസമ്പന്നമായ രാജ്യങ്ങളില്‍ എന്തു സംഭവിച്ചുവെന്ന് അറിഞ്ഞിട്ടും അത് പറയാന്‍ കൂട്ടാക്കാത്ത നേതാക്കളെ, ജനങ്ങള്‍ ശ്രദ്ധിക്കണം. അവരുടെ ലക്ഷ്യം അധികാരം മാത്രമാണ്-ജനങ്ങളുടെ സുരക്ഷയോ, രാഷ്ട്രത്തിന്‍റെ സുരക്ഷയോ അല്ല.

6. ഡി ആര്‍ ഡി ഓ യും, റെഡ്ഡീസ് ലബോറട്ടറിയും ചേര്‍ന്ന് 2-ഡിജി മരുന്ന് വികസിപ്പിച്ചിട്ടുണ്ട്. ഇതുവരെ നല്‍കിയ ഫലങ്ങള്‍ വളരെ ആശ്വാസവും, ആശാവഹവുമാണ്. ഇതെല്ലാം ചെയ്യുമ്പോഴും ടൂള്‍കിറ്റുകള്‍ ഉണ്ടാക്കി രാജ്യത്തെ ജനങ്ങളെ ഭയവിഹ്വാലരാക്കണോ? രാജ്യത്തെ, വിദേശരാഷ്ട്രങ്ങള്‍ക്കു മുന്‍പില്‍ നാണം കെടുത്തണോ?

അതോ, പ്രതിപക്ഷമായാലും രാഷ്ട്രത്തിന്‍റെ കാര്യത്തില്‍ എ.ബി. വാജ്പേയി ചെയ്തതു പോലെ ഒരുമിച്ചു നില്‍ക്കണോയെന്ന സന്ദേശം ജനങ്ങള്‍ നല്‍കട്ടെ.

എന്താണ് ക്രിയാത്മക പ്രതിപക്ഷം?1. 1947 ഓഗസ്റ്റ് 15 ആം തീയതി ഒരു ഇന്‍ഡ്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിനു തുല്യമായിരുന്നു….

Posted by Dr TP Senkumar on Monday, May 24, 2021

 

Tags: Dr. T P Senkumaropposition party
Share36TweetSendShare

Discussion about this post


Latest stories from this section

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

കോട്ടയം ഡിസിസി ഓഫീസിന് നേരെ അക്രമം : അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്

Next Post

അക്കൗണ്ടിലെത്തിയ പണം​ പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന്​ ലഭിച്ചതാണെന്ന് ബിനീഷ്; ജാമ്യ ഹര്‍ജി വീണ്ടും മാറ്റി ഹൈകോടതി

Latest News

കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

കണ്ണുകൾക്ക് താഴെ കറുത്തപാടുകളുണ്ടോ ? ഇതാ വീട്ടിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ, ഒരാഴ്ചക്കുള്ളിൽ തന്നെ വ്യത്യാസം അറിയാം

സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്: പുതിയ മാർഗനിർദേശം പുറത്ത്

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies