തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്.
പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ചേരുന്ന ദിവസം തന്നെയാണ് പിണറായി വിജയന് 76-ാം ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.
പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോഴും ആശംസകള്‍ അറിയിച്ചിരുന്നു. രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങള്‍ എന്നാണ് അന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
Discussion about this post