കോഴിക്കോട്: സൗമ്യയെ കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തില്‍ ഇത്രയും വ്യഗ്രതയെന്താണെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്. ലക്ഷദ്വീപിന് അനുകൂലമായ പോസ്റ്റ് പിന്‍വലിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
താങ്കളുടെ തന്നെ ഒരു പഴയ അഭിമുഖത്തില്‍ താങ്കള്‍ പറയുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവിടെ പരിഹരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നത്തെ സാമൂഹിക രാഷ്ട്രീയ പ്രതിബന്ധങ്ങള്‍ തന്നെയാണ് ഇന്നും ലക്ഷദ്വീപിലെ പ്രതിബന്ധങ്ങള്‍. ആ പ്രതിബന്ധങ്ങള്‍ നില നില്‍ക്കേണ്ടത് ശ്രീലങ്കയില്‍ നിന്നും ഐഎസ് ഉള്‍പ്പെടെ അവിടെ കുടിയേറിയിരിക്കുന്ന തീവ്രവാദികളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിന് സമാനമായ സ്ഥിതിയാണ് ലക്ഷദ്വീപിലേതെന്നും ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി. കാശ്മീരില്‍ പാകിസ്ഥാനി തീവ്രവാദികള്‍ ആണെങ്കില്‍ ലക്ഷദ്വീപില്‍ ഐഎസ് തീവ്രവാദികളുടെ സാന്നിധ്യം കണ്ടുതുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ എടുത്തതോടെ ഇപ്പോള്‍ കശ്മീര്‍ സമാധാനപരമായി. അതുപോലെ ഇന്ത്യയുടെ നമ്പര്‍ വണ്‍ ടൂറിസ്റ്റ് കേന്ദ്രമാക്കി ലക്ഷദ്വീപിനെയും മാറ്റുന്നതിനാണ് ഇപ്പോഴത്തെ നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post