Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുമ്പോൾ പിന്നെ സംഘപരിവാർ അജണ്ട അല്ലാതെ ജർമനിയിൽ ജനിച്ച് ഇംഗ്ലണ്ടിൽ ജീവിച്ച ജൂതനായ കാറൽ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് അജണ്ടയാണോ നടപ്പാക്കുക? ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് പിന്തുണയുമായി ജിതിൻ ജേക്കബ്

by Brave India Desk
May 27, 2021, 07:36 pm IST
in India
Share on FacebookTweetWhatsAppTelegram

‘ഷേവ് ഗാസ’ക്ക് ശേഷം ഇപ്പോൾ നടക്കുന്ന #ഷേവ് ലക്ഷദ്വീപ് മോങ്ങൽ കാണുമ്പോൾ ആദ്യം മനസ്സിൽ വന്നത് ‘പട്ടിതിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല’ എന്ന അവസ്ഥയാണെന്നും സത്യത്തിൽ വിവാദങ്ങൾ ഉണ്ടാക്കുക എന്നതാണ് കേന്ദ്ര സർക്കാരിനെ എതിർക്കുന്നവർ ചെയ്യുന്നതെന്നും ജിതിൻ ജേക്കബ് തന്റെ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു. കൂടാതെ നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുമ്പോൾ പിന്നെ സംഘപരിവാർ അജണ്ട അല്ലാതെ ജർമനിയിൽ ജനിച്ച് ഇംഗ്ലണ്ടിൽ ജീവിച്ച ജൂതനായ കാറൽ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് അജണ്ടയാണോ നടപ്പാക്കുക എന്നും അദ്ദേഹം ചോദിക്കുന്നു.

ജിതിൻ ജേക്കബിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-

Stories you may like

ഡൽഹിയിൽ രണ്ടാം ദിവസവും ഭൂചലനം ; പ്രഭവ കേന്ദ്രം ഹരിയാന ; ആശങ്കയിൽ ജനങ്ങൾ

ജയിലിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ആളെക്കൂട്ടി; ചെറുസംഘം തയ്യാർ; തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ

‘ഷേവ് ഗാസ’ക്ക് ശേഷം ഇപ്പോൾ നടക്കുന്ന #ഷേവ് ലക്ഷദ്വീപ് മോങ്ങൽ കാണുമ്പോൾ ആദ്യം മനസ്സിൽ വന്നത് ‘പട്ടിതിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല’ എന്ന അവസ്ഥയാണ്. സത്യത്തിൽ വിവാദങ്ങൾ ഉണ്ടാക്കുക അല്ലാതെ എന്താണ് ഇവർ ചെയ്യുന്നത്?

ഈയിടെ എന്റെയൊരു സഹപ്രവർത്തകൻ പറഞ്ഞത് ഓർക്കുന്നു ‘ ഒരു ജനതയെ അടിമകളാക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗം അവരെ അർത്ഥ പട്ടിണിക്ക് ഇടുക എന്നതാണ്. ഭരണകൂടം തങ്ങളുടെ ജനതയെ പൂർണ പട്ടിണിക്കിട്ടാൽ ജനം പ്രതികരിക്കും, അതുപോലെ തന്നെയാണ് ജനതയ്ക്ക് മികച്ച വരുമാനവും, ജീവിത നിലവാരവും ഉണ്ടായാലും സംഭവിക്കുന്നത്. അപ്പോൾ ചെയ്യാൻ പറ്റുന്ന മാർഗം എന്നത് അർത്ഥപട്ടിണിക്കാരൻ ആക്കുക എന്നതാണ്. ഏറ്റവും നല്ല ഉദ്ദാഹരണം നമ്മുടെ ‘കിറ്റ്’ തന്നെ.

‘ഇതാണ് വികസനം, ഇതാണ് ജീവിതം, നമ്മുടേതാണ് ആധുനിക സാങ്കേതിക വിദ്യ, നമ്മുടേതാണ് മികച്ച റോഡുകളും, ആശുപത്രികളും, വിമാനത്താവളങ്ങളും, നമ്മുടെ നഗരങ്ങളാണ് ഏറ്റവും വൃത്തിയുള്ളത്, ഇവിടെയാണ് ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിക്കുന്നത്, ഇതിനപ്പുറം ഒന്നുമില്ല, നമുക്ക് പുറത്തുള്ളവർ എല്ലാം ഈ ഭാഗ്യം ഒന്നും കിട്ടാതെ ജീവിക്കുന്ന ഹതഭാഗ്യരാണ്’ എന്ന നറേറ്റീവ് ഇവിടെ ജനങ്ങളുടെ മനസിൽ കുത്തി നിറച്ചിരിക്കുന്നത്.

ചൈനയിലും, ഉത്തര കൊറിയയിലും, പഴയ USSR ലും എല്ലാം ഇതേപോലുള്ള പ്രചാരണങ്ങൾ ആയിരുന്നു. അവസാനം USSR തകർന്നപ്പോഴാണ് തങ്ങൾ വെറും പൊട്ടകിണറ്റിലെ തവളകൾ ആയിരുന്നു എന്ന് ആ ജനതയ്ക്ക് മനസിലായത്. അതോടെ നേതാക്കന്മാരുടെ പ്രതിമകൾ എല്ലാം ജനം ഇടിച്ചു നിരത്തി. അതെ കാര്യം തന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത്.

മോഡി സർക്കാർ അധികാരത്തിലേറി 7 വർഷം ആയപ്പോൾ ആണ് ലക്ഷദ്വീപിൽ സംഘപരിവാർ അജണ്ട നടപ്പാക്കിയില്ലല്ലോ എന്നോർത്തത് കേട്ടോ. അല്ല, സുഹൃത്തുക്കളെ ഒന്ന് ചോദിച്ചോട്ടെ, നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുമ്പോൾ പിന്നെ സംഘപരിവാർ അജണ്ട അല്ലാതെ ജർമനിയിൽ ജനിച്ച് ഇംഗ്ലണ്ടിൽ ജീവിച്ച ജൂതനായ കാറൽ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് അജണ്ടയാണോ നടപ്പാക്കുക? ?

ലക്ഷദ്വീപിൽ നല്ലൊരു ആശുപത്രി ഇല്ല, ഇന്റർനെറ്റ് കണക്റ്റിവിറ്റി ഒക്കെ പേരിന് മാത്രം, മൊബൈൽ നെറ്റ്‌വർക്ക് പറയുകയും വേണ്ട, പ്രാഥമിക വിദ്യാഭ്യസത്തിനപ്പുറം വേറൊന്നും ഇല്ല, അടിസ്ഥാന സൗകര്യ വികസനം എന്നതൊക്കെ വെറും സ്വപ്‍നം മാത്രം, എയർ കണക്റ്റിവിറ്റി എന്നത് ഭരണകൂടത്തിന്റെ ഹെലികോപ്റ്റർ സർവീസ് മാത്രം. എന്തിനും ഏതിനും കേരളത്തെ ആശ്രയിക്കണം. ശരിക്കും ഒരു ജയിൽ ജീവിതം. അടിസ്ഥാന സൗകര്യ വികസനം ഇല്ലാത്തത് കൊണ്ടുതന്നെ അങ്ങോട്ട് വിനോദ സഞ്ചാരത്തിനായി അധികം ആളുകൾ എത്താറുമില്ല.

ലക്ഷദ്വീപ് പോലൊരു ദ്വീപസമൂഹം ഇന്ത്യയുടെ കിഴക്ക് ബംഗാൾ ഉൾക്കടലിൽ ഉണ്ട്. ആൻഡമാൻ & നിക്കോബാർ ദ്വീപസമൂഹങ്ങൾ. അവിടെ എന്തൊക്കെ ഉണ്ട് എന്ന് നോക്കിയാൽ: മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ആർട്സ് കോളേജുകൾ, ഇന്റർനാഷണൽ എയർപോർട്ട് (Veer Savarkar International Airport), കേന്ദ്രീയ വിദ്യാലയം, നിരവധി സ്റ്റാർ ഹോട്ടലുകൾ, മികച്ച അടിസ്ഥാന സൗകര്യ വികസനകൾ അങ്ങനെ പോകുന്നു.

നരേന്ദ്രമോദി സർക്കാർ ആദ്യം സംഘപരിവാർ അജണ്ട നടപ്പിലാക്കിയത് ആൻഡമാൻ & നിക്കോബാറിലായിരുന്നു കേട്ടോ. അവിടെ ചെയ്തതോ, 7 MW solar power plant, 10000 കോടി രൂപയുടെ transshipment port പദ്ധതി, ഹൈ സ്പീഡ് ഇന്റെര്നെറ്റിനും, മൊബൈൽ കണക്റ്റിവിറ്റിക്കും മറ്റുമായി 1224 കോടി രൂപ മുടക്കി 2300 കിലോമീറ്റർ നീളത്തിൽ fibre optic cable. ഇത് പൂർത്തിയാക്കാൻ എടുത്തത് 24 മാസത്തിൽ താഴെ മാത്രം.

ട്രാൻസ് ഷിപ്മെന്റ് പോർട്ട് പദ്ധതി പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് പേർക്ക് ജോലി ലഭിക്കും. അന്താരാഷ്ട്ര വിമാനത്താവള വികസനം പൂർത്തിയാകുന്നതോടെ വിദേശ വിനോദ സഞ്ചാരികൾ നേരിട്ട് ദ്വീപിൽ എത്തും. ഇതിന്റെയൊക്കെ നേട്ടം കൊയ്യുന്നതാരാണ്? തീർച്ചയായും അവിടുത്തെ ജനങ്ങൾ തന്നെ. മികച്ച തൊഴിൽ ലഭിക്കും, ജീവിത നിലവാരം ഉയരും.

മികച്ച അടിസ്ഥാന സൗകര്യ വികസനം ഉണ്ടെങ്കിലേ വിനോദ സഞ്ചാരികൾ എത്തൂ. വിനോദസഞ്ചാരികളെ ആകർഷിക്കാൻ എന്തൊക്കെ വേണമോ അതെല്ലാം അവിടെ ഉണ്ട് എന്നുറപ്പാക്കുകയാണ് സർക്കാർ.

ഇനി ലക്ഷദ്വീപിലേക്ക് വന്നാൽ അവിടെ ഇപ്പോൾ ആൻഡമാനിൽ ചെയ്ത പോലുള്ള വികസന പ്രവർത്തങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സോളാർ പവർ പ്രൊജക്റ്റ്, സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, 1772 കിലോമീറ്റർ നീളത്തിൽ 1000 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ കണക്റ്റിവിറ്റി (ഇന്റർനെറ്റ്, മൊബൈൽ സേവനകൾക്ക്) തുടങ്ങിയവ ഉദ്ദാഹരണങ്ങൾ മാത്രം.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂപ്രകൃതി ഉള്ളതുകൊണ്ട് തന്നെ ടൂറിസത്തിൽ നിന്ന് തന്നെ ദ്വീപിലെ ജനങ്ങൾക്ക് തൊഴിലും ലഭിക്കും. അത് അവരുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യും. പക്ഷെ അതിന് വേണ്ട അടിസ്ഥാന സൗകര്യ വികസനം ഉണ്ടാകണം എന്ന് മാത്രം. എന്നാൽ ദ്വീപ് നിവാസികൾ ഇപ്പോൾ കഴിയുന്നത് പോലെ അങ്ങ് ജീവിച്ചുപോയാൽ മതി എന്നാണ് ഷേവ് ലക്ഷദ്വീപ് വാദികളുടെ പക്ഷം.

അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്‌ക്കാരം എന്നത് ബീഫ് നിരോധനം എന്നത് മാത്രമാക്കി ഒരു നറേറ്റീവ് സൃഷ്ട്ടിക്കാൻ പതിവുപോലെ കമ്മ്യൂണിസ്റ്റ്- ജിഹാദി മാധ്യമ വൈറസുകൾക്ക് ആദ്യം ആയി. പക്ഷെ പതിവുപോലെ എല്ലാ നറേറ്റീവുകളും ചീറ്റിപോകുകയാണ്. ഈ നാടിനെ താലിബാൻ ആക്കാൻ നടക്കുന്ന ജിഹാദി വൺ എന്ന ചാനലിന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് ലക്ഷദ്വീപ് എംപി മറുപടി നൽകിയപ്പോൾ കാണിച്ച വെപ്രാളം മാത്രം മതി ഇതിന് പിന്നിലുള്ള കളികൾ മനസിലാക്കാൻ.

‘Eating beef an individual opinion’, if anybody interferes in the legal import of beef would be punished എന്ന് പറഞ്ഞത് ഇന്ത്യയുടെ മുൻ പ്രതിരോധ മന്ത്രിയും, ഗോവ മുഖ്യമന്ത്രിയും, ബിജെപി ദേശീയ നേതാവും ആയ മനോഹർ പരീഖർ ആയിരുന്നു. ബീഫും, പോത്തും രണ്ടും രണ്ടാണ് എന്ന് പോലും തിരിച്ചറിയാത്ത മഹാന്മാരാണ് ഈ കിടന്ന് ബഹളം വെക്കുന്നത് എന്നത് വേറെ കാര്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ അവിടെ എത്തും. അവിടെ ബീഫും കിട്ടണം, പോത്തും കിട്ടണം, പന്നിയും കിട്ടണം.. ഇതൊന്നും ആരും നിർബന്ധിച്ച് കഴിപ്പിക്കുന്നില്ലല്ലോ. അതുപോലെ ഒരു സമൂഹത്തിന്റെ ഭക്ഷണ കാര്യത്തിൽ സർക്കാർ ഇടപെടുന്നതും അപരിഷ്‌കൃതമാണ്.

ദ്വീപിൽ മദ്യം ലഭ്യമാക്കുന്നു എന്നതാണ് അടുത്ത പ്രശ്നം. അത് ഒരു സമുദായത്തിന് ഇഷ്ട്ടമല്ലത്രെ. ഇന്ത്യക്കുള്ളിൽ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് സ്ഥാപിക്കാൻ നോക്കേണ്ട എന്ന ലളിതമായ മറുപടി മാത്രമേ അതിനുള്ളൂ. നിങ്ങൾക്ക് മദ്യം വേണ്ടെങ്കിൽ കുടിക്കേണ്ട, ആരും നിർബന്ധിച്ചു കുടിപ്പിക്കുന്നില്ലല്ലോ. ആവശ്യം ഉള്ളവർ കഴിക്കട്ടെന്നെ. ബീഫിന്റെ കാര്യത്തിൽ നിങ്ങൾ പറഞ്ഞത് ഭക്ഷണത്തിന്റെ കാര്യത്തിൽ ആരും കൈ കടത്തേണ്ട എന്നല്ലേ, അതുപോലെ മദ്യത്തിന്റെ കാര്യത്തിലും ആരും ബേജാറാകേണ്ട. ഗൾഫ് രാജ്യങ്ങളിൽ കിട്ടുന്ന കള്ളും വാങ്ങി മോന്തിയിട്ടാണ് അയ്യോ, ഒരു സമുദായത്തെ വേട്ടയാടാൻ അവിടെ മദ്യം ഒഴുക്കുന്നെ എന്ന് കിടന്ന് മോങ്ങുന്നത്.

‘ലക്ഷദ്വീപ് ഓവർ പ്രൊട്ടക്ടഡ് ആണ്. അങ്ങോട്ട് ഒരു എൻട്രി പെർമിറ്റ് കിട്ടുന്നതിനേക്കാൾ എളുപ്പമാണ് അമേരിക്കയിലേക്ക് വിസ കിട്ടാൻ. ദ്വീപിൽ താമസിക്കാൻ നല്ലൊരു സ്ഥലമോ ഒന്നുമില്ല’ എന്നൊക്കെ പറഞ്ഞു നടന്ന നടന്മാരൊക്കെ ജിഹാദി പണം കണ്ടപ്പോൾ നേരെ യൂ ടേൺ അടിച്ച് ഷേവ് ലക്ഷദ്വീപ് എന്നും പറഞ്ഞ് ഇപ്പോൾ നടക്കുന്നതിൽ പുതുമയൊന്നുമില്ല.

യാതൊരു കുറ്റകൃത്യവും ഇല്ലാത്ത ദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നു എന്നതൊക്കെയാണ് വലിയ ആരോപണം. ഉത്തരേന്ത്യയിലെ Khap panchayat നെ കളിയാക്കി നടന്നിരുന്നവർ ഓർക്കുക അത് തന്നെയാണ് ദ്വീപിലും ഇക്കാലമത്രെയും നടന്നിരുന്നത്. ഗുരുതര കുറ്റകൃത്യങ്ങൾ പോലും അവിടെ തന്നെ അവസാനിപ്പിക്കുന്നു എന്നുള്ള ആരോപണം പോലും ഉണ്ട്.

വികസനം അവർക്ക് വേണ്ടെങ്കിൽ പിന്നെ നമുക്കണോ കഴപ്പ്. നമ്മുടെ നികുതിപ്പണം എന്തിനാണ് വെറുതെ കൊണ്ട് കളയുന്നത്. ഇപ്പോൾ തന്നെ പലതിനും സബ്‌സിഡി നൽകുന്നുണ്ട്. ആ പണം കൂടി ആൻഡമാൻ & നിക്കോബാർ ദ്വീപ സമൂഹങ്ങളിൽ നിക്ഷേപിക്കണം. അവറ്റകൾ മതവും തിന്ന് വിവാദവും പൊക്കിപ്പിടിച്ച് പ്രാകൃത രീതിയിൽ ജീവിച്ചിട്ട് അതാണ് പുരോഗമനം എന്നും തള്ളി ഇരിക്കട്ടെ.

ഇന്ത്യൻ നേവിയുടെ ശക്തമായ സാന്നിധ്യം ഉള്ളത് കൊണ്ട് ദ്വീപിനെ മറ്റൊരു കശ്മീർ ആക്കി മാറ്റം എന്നൊന്നും ഒരു കാളയുടെ മകനും വിചാരിക്കേണ്ട. ദ്വീപ് നിവാസികൾ ചിന്തിക്കേണ്ടത് ഇവിടുത്തെ കമ്മ്യൂണിസ്റ്റ്-ജിഹാദി മാധ്യമ വൈറസുകളുടെയും, മതതീവ്രവാദികളയുടെയും മറ്റും വാക്കും കേട്ട് അവിടെ നടക്കുന്ന വികസന പ്രവർത്തനങ്ങൾ തടസ്സപെടുത്തണോ അതോ നല്ലൊരു നാളെയ്ക്കായി സർക്കാരിനൊപ്പം നിൽക്കണോ എന്നതാണ്.

കഴിഞ്ഞ 60 വർഷം കിടന്നത് പോലെ ലക്ഷദ്വീപ് തുടർന്നും അങ്ങനെ കിടക്കുന്നത് കൊണ്ട് മോഡി സർക്കാരിന് ഒരു ചുക്കുമില്ല. ലക്ഷദ്വീപിൽ സംഘപരിവാർ അജൻഡ നടപ്പാക്കുക ആണ് എന്നൊക്കെ പുലമ്പുന്ന ഊളകളുടെ വാക്കും കേട്ട് ഇരിക്കുന്ന ദ്വീപ് നിവാസികളോട് സഹതാപം മാത്രം.

‘Sabka Saath, Sabka Vikas, Sabka Vishwas’ എന്നതിൽ ഊന്നിയാണ് ഇന്ത്യയിൽ കഴിഞ്ഞ 7 വർഷമായി വികസനപ്രവർത്തനങ്ങൾ നടക്കുന്നത്. അതിൽ ജാതിയും മതവും ഒന്നുമില്ല. അങ്ങനെ ആയിരുന്നു എങ്കിൽ വികസനം എന്നത് ദ്വീപിന്റെ ഏഴയലത്ത് എത്തില്ലായിരുന്നുവല്ലോ.
ജാതിയും മതവുമൊക്കെ ഉപയോഗിച്ച് നിങ്ങളെ പിന്നോട്ടടിക്കുന്നത് ആരാണ് എന്ന് മനസിലാക്കാൻ സാമാന്യ ബോധം ഉപയോഗിച്ചാൽ മതി.

വികസന അജൻഡയുടെ നേട്ടം എന്താണ് എന്നത് ആന്ഡമാനിലെ ജനം മനസിലാക്കുന്നുമുണ്ട്, അത് അവരുടെ ജീവിത നിലവാരവും ഉയർത്തുന്നു. നിങ്ങൾക്ക് ആ വികസന അജണ്ട വേണ്ടെങ്കിൽ പ്രാകൃത ജീവിതവും നയിച്ച് അവിടെ കിടക്കുക. ഇക്കാലമത്രയും ഭരിച്ചവർ അവഗണിച്ചിട്ടത് പോലെ അവഗണിക്കാൻ വലിയ പ്രയാസമാണോ. നിങ്ങൾക്ക് ആധുനിക കാലത്തെ ജനത്തെ പോലെ ജീവിക്കാനുള്ള യോഗം ഒന്നുമില്ല.

അപ്പോൾ പ്രതിഷേധം നടക്കട്ടെ. പറ്റുമെങ്കിൽ കടലിൽ ഒരു മനുഷ്യ ചങ്ങലയോ മറ്റോ ഒക്കെ ആകാം കേട്ടോ. തൊട്ടടുത്തുള്ള മാലി ദ്വീപിലേക്ക് പറക്കുന്ന വിനോദ സഞ്ചാരികൾക്ക് അതൊരു നല്ലൊരു ആകാശ കാഴ്ചയും ആകും. കുറഞ്ഞത് ഒരു മാസം എങ്കിലും ഈ കലാപരിപാടി തുടർന്നാൽ അത് മാലി ദ്വീപ് ടൂർ പാക്കേജിൽ ഉൾപ്പെടുത്താനും ടൂർ കമ്പനികൾക്ക് കഴിയും. നിങ്ങളെ കൊണ്ട് അങ്ങനെ എങ്കിലും ഒരു പ്രയോജനം ഉണ്ടാകട്ടെ.

Tags: LakshadweepLakshadweep Issue
Share17TweetSendShare

Latest stories from this section

ലഷ്‌കർ-ഇ-തൊയ്ബയും ജയ്ഷ്-ഇ-മുഹമ്മദും നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ സാധ്യത ; ഇന്ത്യയെ വിവരമറിയിച്ച് നേപ്പാൾ

92 വർഷത്തെ ചരിത്രത്തിലാദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിനെ നയിക്കാൻ മലയാളിപെൺകൊടി: പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിലയിൽ വൻ കുതിപ്പ്

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

മകളുടെ ചിലവിലല്ലേ ജീവിക്കുന്നതെന്ന് നാട്ടുകാർ,ടെന്നീസ് താരത്തെ വെടിവച്ച് കൊന്ന് പിതാവ്,റീൽസിടുന്നതും മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും ഇഷ്ടപ്പെട്ടില്ല

Discussion about this post

Latest News

കിങ് നിങ്ങൾക്ക് യുവരാജാവിന് വഴി മാറി തരാം സന്തോഷത്തോടെ, കോഹ്‌ലിയുടെ അതുല്യ റെക്കോഡ് മറികടന്ന് ഗിൽ; ഇനി ലക്ഷ്യം ബ്രാഡ്മാൻ

ഡൽഹിയിൽ രണ്ടാം ദിവസവും ഭൂചലനം ; പ്രഭവ കേന്ദ്രം ഹരിയാന ; ആശങ്കയിൽ ജനങ്ങൾ

അറബിയും ഖുർആനും നിർബന്ധമായും പഠിച്ചിരിക്കണം ; മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദ്ദേശവുമായി ഇസ്രായേൽ

ജയിലിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ആളെക്കൂട്ടി; ചെറുസംഘം തയ്യാർ; തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ

ലഷ്‌കർ-ഇ-തൊയ്ബയും ജയ്ഷ്-ഇ-മുഹമ്മദും നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ സാധ്യത ; ഇന്ത്യയെ വിവരമറിയിച്ച് നേപ്പാൾ

ഇത് നിനക്ക് വേണ്ടിയാണ് ഡിയോഗോ ജോട്ട, ഹൃദയം കവർന്ന് സിറാജിന്റെ വിക്കറ്റ് ആഘോഷം; ചരിത്രത്തിലിടം നേടി ബുംറ

92 വർഷത്തെ ചരിത്രത്തിലാദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിനെ നയിക്കാൻ മലയാളിപെൺകൊടി: പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിലയിൽ വൻ കുതിപ്പ്

ഒരു ആവശ്യവും ഇല്ലായിരുന്നു, ഇന്ത്യക്ക് അപ്രതീക്ഷിത പണി കൊടുത് പന്ത് മാറ്റം; ഇംഗ്ലണ്ടിന്റെ സ്കോർ കുതിക്കാൻ കാരണമായത് ആ മണ്ടത്തരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies