ഡൽഹി : വയോജനങ്ങളും ഭിന്നശേഷിക്കാരുമായ പൗരന്മാർക്ക് കോവിഡ് 19 വാക്സിനേഷൻ എളുപ്പമാക്കുന്നതിനായി വീടിനടുത്ത് കോവിഡ് വാക്സിനേഷൻ സെൻററുകൾ (എൻ.എച്ച്.സി.വി.സി) ഒരുക്കുന്നതിനായി കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു . 60 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും ദീർഘദൂരം സഞ്ചരിച്ച് വാക്സിനെടുക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് ‘നിയർ ടു ഹോം കോവിഡ് വാക്സിനേഷൻ സെൻറർ (എൻ.എച്ച്.സി.വി.സി) എന്ന ആശയം മുന്നോട്ടുവെക്കുന്നത്. കോവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷന്റെ വിദഗ്ധ സംഘത്തിന് (എൻ.ഇ.ജി.വി.സി) കേന്ദ്ര മന്ത്രാലയത്തിെൻറ സാങ്കേതിക വിദഗ്ധ സമിതി, ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ ശുപാർശ ചെയ്തുകഴിഞ്ഞു.
മുതിർന്ന പൗരന്മാർക്കും ശാരീരികമായ പരിമിതികൾ കാരണം സഞ്ചരിക്കാൻ കഴിയാത്ത ഭിന്നശേഷിയുള്ളവർക്കും വാക്സിനേഷൻ ഉറപ്പാക്കാനാണ് സാങ്കേതിക വിദഗ്ധ സമിതിയുടെ ലക്ഷ്യം. താഴെപ്പറയുന്ന യോഗ്യതയുള്ള വിഭാഗങ്ങൾക്കായി പ്രത്യേകമായി കോവിഡ് വാക്സിനേഷൻ സെൻററുകൾ ഒരുക്കും, മറ്റെല്ലാ പ്രായക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ് നിലവിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ തുടരും.
Discussion about this post