കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ വാതോരാതെ പ്രതിഷേധിക്കുന്ന പ്രബുദ്ധരോട് കേരളത്തിലെ തന്നെ എറണാകുളം ജില്ലയിലെ ചെല്ലാനത്തെ ആളുകൾക്ക് വേണ്ടിയും സംസാരിക്കൂ എന്ന് ആവശ്യപ്പെടുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
Save Chellaanam
എറണാകുളം ജില്ലയിലെ ചെല്ലാനം ഭാഗത്തെ ആളുകൾ വലിയ വേദനയിൽ ആണ് .
രൂക്ഷമായ കടലാക്രമണം കാരണം നിരവധി കുടുംബൾക്കു അവരുടെ വീടും , വീട്ടു സാധനങ്ങളും നഷ്ടമായി .
പഞ്ചാബിലെ “കർഷകരെയും”, പലസ്തീൻ ജനതയെയും , ലക്ഷ്വദീപ് ജനതയെയും രക്ഷിക്കുവാൻ ശ്രമിക്കുന്ന “പ്രബുദ്ധർ” , സാംസ്കാരിക നായകന്മാരും സമയം കിട്ടുമെങ്കിൽ ഈ പാവപ്പെട്ട ചെല്ലാനത്തിലെ ജനങ്ങളുടെ ദുരിതം ഇല്ലാതാക്കുവാനും അവരുടെ വാർത്തകളും പുറം ലോകത്തു എത്തിക്കുക . (ആരും ചെയ്യില്ല എന്നറിയാം .. ആരും അവരെ വോട്ട് ബാങ്ക് ആയി കരുതുന്നില്ല .. പിന്നെ സാംസ്കാരിക നായകന്മാർ അവരുടെ “പരിധിയിൽ” വരാത്ത കേരളത്തിലെ വിഷയം ആയതിനാൽ ഇടപെടില്ല . റീച് കിട്ടില്ല , പബ്ലിസിറ്റി കിട്ടില്ല എന്ന കാരണത്താൽ പല സിനിമാക്കാരും കണ്ട ഭാവം കാണിക്കില്ല .. )
2018 ഓഖി ദുരന്തം മുതലാണ് ഈ പ്രദേശത്തുകാർ കൂടുതൽ കഷ്ടപ്പെടുവാൻ തുടങ്ങിയത് . ഇത് പിന്നെ എല്ലാ വർഷവും പ്രളയ സമയത്തു മാത്രമല്ല ഉഷ്ണ കാലാവസ്ഥയിൽ വരെ പല രീതിയിൽ തുടർന്ന് . എത്രയോ കരോക്കെ ഭാഗം കടൽ എടുത്തു .
ഇത്തവണ പെയ്ത മഴയിൽ ചെല്ലാനം ഏരിയ മുഴുവനും വെള്ളത്തിലാണ്. ന്യൂനമർദം ശക്തമായതോടെയാണ് കടൽകയറ്റം രൂക്ഷമാകുകയും ജീവിതം നരക തുല്യവും ആകുന്നു . കൊറോണാ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വീട് വിട്ടു അഭയാർത്ഥി ക്യാമ്പുകളിൽ പോലും പോകുവാൻ വിഷമിക്കുകയാണ് അവിടുത്തെ പാവം ജനത .
ചെല്ലാനത്തോടൊപ്പം , കണ്ണമാലി , സൗദി , ചാളക്കടവ് , കണ്ട കടവ് , പുത്തൻ തോട് , ചെറിയ കാവ് , കാട്ടി പറമ്പു അടക്കം നിരവധി പ്രദേശത്തെ ജനങ്ങൾ കടലാക്രമണ ഭീഷിണിയിൽ ജീവിക്കുന്നു .
ചെല്ലാനം കടലോരത്തെ ജനങ്ങൾ അനുഭവിക്കുന്ന കടലാക്രമണ ഭീഷണിയുടെ മുഖ്യകാരണം കടലോരത്ത് നിന്നുള്ള അശാസ്ത്രീയമായ മണൽവാരലാണെന്ന് അവിടുത്തെ പലർക്കും അഭിപ്രായമുണ്ട് .
ഉടനെ സർക്കാർ പുലിമുട്ടുകൾ നിർമ്മിക്കുക. ഈ മേഖലയിൽ കോൺഗ്രീറ്റ് പില്ലറുകളിൽ നിൽക്കുന്ന വീടുകൾ നിർമിക്കാൻ സർക്കാർ ധനസഹായം നൽകുക.. കടലോരത്തു നിന്നും ഒരു കാരണവശാലും മണൽവാരാൻ അനുവദിക്കാതിരിക്കുക..
തീരത്തേക്ക് മണൽ പമ്പ് ചെയ്യുന്ന മുറയ്ക്ക് കണ്ടൽമരങ്ങളുും കാറ്റാടിയും വച്ചു പിടിപ്പിക്കുക എന്നീ പരിഹാര മാർഗങ്ങളും ചിന്തിക്കുക .
ഈ പ്രദേശങ്ങൾ ഞാൻ കഴിഞ്ഞ വര്ഷം നേരിൽ സന്ദർശിച്ചാണ് .. അവിടുത്തെ ജനങ്ങൾ നേരിൽ ചോദിച്ചു മനസ്സിലാക്കി . വളരെ കഷ്ടമാണ് അവരുടെ സ്ഥിതി .എത്രയോ മാസങ്ങളോളം നിരാഹാര സമരം അടക്കം ചെയ്ത ആ ജനതയ്ക്ക് ശാശ്വത പരിഹാരം ഉടനെ ഉണ്ടാകുവാൻ അവരോടൊപ്പം ഞാനും പ്രാർത്ഥിക്കുന്നു .
മുഴുവൻ ചെല്ലാനം താമസിക്കുന്ന ആളുകളുടെയും പുനരധിവാസം അധികൃതർ ഉറപ്പു വരുത്തണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു .
Save Chellanam
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
https://www.facebook.com/santhoshpandit/posts/317343056421036?__cft__[0]=AZU2IxWiy6lKej1LIp29WntiWVHx_gwuUlCMwB0ucirgNmqZVUCKLp6tdBZzpD_9aQwoVUlKLFmyhceKBKt26mf8DYoUgdsz8H7HRgjV2ZZuorV1w5AVI6puPqKKh3VQ1wWWWxPasLnB8wfku_TZlnxg&__tn__=%2CO%2CP-R
Discussion about this post