Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ചൈനീസ് സൈന്യം പൂര്‍ണമായും പിന്മാറാതെ സംഘ‌ര്‍ഷത്തിന് ഒരു കുറവുമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട; നിയന്ത്രണ രേഖയില്‍ സമാധാനവും ശാന്തതയുമാണ് വേണ്ടതെങ്കിലും എന്ത് പ്രശ്‌നവും നേരിടാന്‍ ഇന്ത്യൻ സൈന്യം തയ്യാര്‍’; ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി

by Brave India Desk
May 29, 2021, 05:38 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലഡാക്ക്: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം പൂര്‍ണമായും പിന്മാറാതെ സംഘ‌ര്‍ഷത്തിന് ഒരു കുറവുമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ചൈനയ്‌ക്ക് മുന്നറിപ്പ് നൽകി ഇന്ത്യ. കരസേനാ മേധാവി ജനറല്‍ എം.എം നരവനെയാണ് നയം വ്യക്തമാക്കിയത്. സംഭവിക്കാനിടയുള‌ള എല്ലാ പ്രശ്‌നങ്ങളെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.

കിഴക്കന്‍ ല‌ഡാക്കിലെ പ്രദേശങ്ങളുടെ ഉടമസ്ഥതയെ സംബന്ധിച്ച്‌ ഉറച്ചതും സംശയമില്ലാത്തതുമായ നിലപാടാണ് ഇന്ത്യയ്‌ക്ക്. ”അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ചൈനീസ് കടന്നുകയ‌റ്റം പ്രതിരോധിക്കാന്‍ മതിയായ സൈനിക വിന്യാസം ഇന്ത്യ നടത്തിയിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടായാല്‍ പകരം സൈനികരെയും തയ്യാറാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സമാധാനവും ശാന്തതയുമാണ് വേണ്ടതെങ്കിലും എന്ത് പ്രശ്‌നവും നേരിടാന്‍ ഇന്ത്യ തയ്യാറാണ്.” ജനറല്‍ നരവനെ പറഞ്ഞു.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

നിലവിലെ സ്ഥിതി തുടര്‍ന്ന് പോരുന്നുണ്ടെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ കൈയേ‌റ്റം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തര്‍ക്കസ്ഥലത്ത് കരാറുകള്‍ പാലിച്ചു എങ്കിലും ചൈന അനധികൃതമായി ആയുധങ്ങളും നിരവധി സൈനികരെയും രംഗത്തിറക്കി മുന്‍പ് ഗാല്‍വാന്‍ വാലിയില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന് നരവനെ കൂട്ടിച്ചേർത്തു. ഗാല്‍വന്‍ വാലിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗവും കൂടുതല്‍ സൈന്യത്തെ രംഗത്തിറക്കുകയും വലിയ സംഘട്ടനം തന്നെ ഉണ്ടാകുകയുമായിരുന്നു. തുടര്‍ന്ന് ശക്തമായ ആയുധങ്ങളും ടാങ്കുകളും ഇന്ത്യ ഇവിടെ വിന്യസിച്ചു.

എന്നാല്‍ പാങ്കോംഗ് തടാകത്തിലെ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്ക് ശേഷം ചൈന പ്രകോപനമൊന്നും സൃഷ്‌ടിച്ചിട്ടില്ലെന്ന് നരവനെ പറഞ്ഞു. അതിനാല്‍ ഇപ്പോള്‍ സംഘര്‍ഷ സാദ്ധ്യത കുറവാണെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ 50,000 മുതല്‍ 60,000 വരെ സൈനികരെയാണ് ഇരു രാജ്യങ്ങളും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വിന്യസിച്ചിരിക്കുന്നത്. അടുത്ത ഘട്ടം സൈനിക ചര്‍ച്ച ഉടന്‍ നടക്കും. അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന ചൈനീസ് ഭാഗങ്ങളില്‍ ചൈന ഗ്രാമങ്ങള്‍ നിര്‍മ്മിക്കുകയാണ്. ഇന്ത്യയും ഇവിടെ അടിസ്ഥാന സൗകര്യ വികസനം നടത്തുന്നുണ്ട്.

സംഘര്‍ഷത്തിന് ഒന്‍പത് മാസത്തിന് ശേഷമാണ് ഇരുവിഭാഗവും സൈനികരെ പിന്‍വലിക്കാന്‍ ആരംഭിച്ചത്. ഇതുവരെ ഇന്ത്യ-ചൈന സൈനികതല ചര്‍ച്ച പതിനൊന്ന് റൗണ്ടുകള്‍ പിന്നിട്ടു.

Tags: india china borderGeneral M M Naravane
Share9
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies