Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചൈനീസ് വൈറസ് തന്നെ:  ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ്-നോർവീജിയൻ ശാസ്ത്രജ്ഞർ: വൈറസ് വന്നത് വൂഹാനിൽ നിന്ന്: തെളിവുകൾ മറയ്ക്കാൻ ചൈന കൃത്രിമ വൈറസുകളേയും ഉണ്ടാക്കി

ബ്രേവ് ഇന്ത്യ ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോർട്ട്

by Brave India Desk
May 29, 2021, 06:51 pm IST
in International, Health, Article
Share on FacebookTweetWhatsAppTelegram
  • ചൈനീസ് വൈറസ് തന്നെ
  • വൈറസ് വന്നത് വൂഹാനിൽ നിന്ന്
  • തെളിവുകൾ മറയ്ക്കാൻ ചൈന കൃത്രിമ വൈറസുകളേയും ഉണ്ടാക്കി
  • പ്രശസ്ത പിയർ റിവ്യൂഡ് അന്താരാഷ്ട്ര ജേണലായ ക്വാർട്ടർലി റിവ്യൂസ് ഓഫ് ബയോഫിസിക്സ് പഠനം പ്രസിദ്ധീകരിക്കും

കോവിഡ് 19 നു കാരണമായ കൊറോണവൈറസ് SARS-CoV-2 ചൈനീസ് വൈറസ് തന്നെയെന്നതിന് അസ്സന്നിഗ്ധമായ തെളിവുകളുമായി ബ്രിട്ടീഷ്-നോർവീജിയൻ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിക്കാൻ പോകുന്ന പഠനം പറയുന്ന്. ബ്രിട്ടീഷ് മാദ്ധ്യമങ്ങളായ ദ ടൈംസ്, ഡെയ്ലി മെയിൽ, മിറർ എന്നീ പ്രധാന പത്രങ്ങളെല്ലാം ഈ വാർത്തയുടെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ബ്രിട്ടീഷ് കാൻസർ വിദഗ്ധനും വാക്സീൻ ശാസ്ത്രജ്ഞനുമായ പ്രൊഫസർ ആംഗസ് ഡൽഗ്ളെയിഷും നോർവീജിയൻ ശാസ്ത്രജ്ഞനായ ഡോക്ടർ ബ്രിജെർ സൊറെൻസനും ചേർന്നാണ് ഈ പഠനം പൂർത്തിയാക്കിയത്. ഈ രണ്ട് ശാസ്ത്രജ്ഞരും കോവിഡ് 19നു എതിരേയുള്ള വാക്സിൻ കണ്ടെത്തുന്നതിൽ വലിയ സംഭാവനകൾ നൽകിയവരാണ്.

Stories you may like

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

പ്രൊഫസർ ആംഗസ് ഡൽഗ്ളെയിഷ് ഇപ്പോൾ പരീക്ഷണം നടന്നുകൊണ്ടിരിയ്ക്കുന്ന ലോകത്തെ ആദ്യത്തെ ഫലപ്രദമായ HIV- എയിഡ്സ് വാക്സിനുകളിൽ ഒന്നിന്റെ കണ്ടെത്തലിൽ പ്രധാന പങ്കുവഹിച്ചയാളാണ്. Biovacc-19 എന്ന ഫലപ്രദമായ കോവിഡ് വാക്സിൻ കണ്ടെത്തിയ ആളാണ് നോർവീജിയൻ ശാസ്ത്രജ്ഞനായ ഡോക്ടർ ബ്രിജെർ സൊറെൻസൻ.

പ്രശസ്ത പിയർ റിവ്യൂഡ് അന്താരാഷ്ട്ര ജേണലായ ക്വാർട്ടർലി റിവ്യൂസ് ഓഫ് ബയോഫിസിക്സ് എന്ന ശാസ്ത്ര ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിക്കാനിരിയ്ക്കുന്നത് എന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ റിപ്പോർട്ടാണ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചത്. ചൈനീസ് ശാസ്ത്രപരീക്ഷണശാലകളിൽ മനപ്പൂർവം കള്ളത്തെളിവുകൾക്കായി രേഖകൾ ഉണ്ടാക്കിയെന്നും കോവിഡ് 19 ഉണ്ടാക്കിവിട്ടതിനു ശേഷം അതിന്റെ പൂർവിക വൈറസ് എന്ന് സ്ഥാപിക്കാൻ മറ്റു വൈറസുകളേയും കൃത്രിമമായി ഉണ്ടാക്കിവിട്ടെന്നും പഠനത്തിൽ വ്യക്തമായി സ്ഥാപിച്ചിട്ടുണ്ട്.

വാക്സിൻ ഉണ്ടാക്കുന്നതിനായി കോവിഡ് 19 വൈറസിന്റെ സാമ്പിളുകൾ ലഭിച്ചപ്പോഴാണ് ഇരു ശാസ്ത്രജ്ഞരും അതിലെ സുപ്രധാനമായ കണ്ടെത്തലുകൾ നടത്തിയത്. ഒരു വൈറോളജി പരീക്ഷണശാലയിൽ നിന്ന് കൃത്രിമമായി മാത്രം ഉണ്ടാകാൻ സാദ്ധ്യതയുള്ള ഭാഗങ്ങൾ കോവിഡ് 19 വൈറസുകളിൽ  ഉണ്ടെന്ന കാര്യമാണ് അവർ ആദ്യം ശ്രദ്ധിച്ചത്. മനുഷ്യന്റെ കോശങ്ങളിൽ ഒരു കാന്തം ഇരുമ്പിലെന്ന പോലെ പറ്റിപ്പിടിച്ച് അണുബാധയേൽപ്പിക്കാൻ വേണ്ടി പരീക്ഷണശാലയിൽ കൂട്ടിച്ചേർത്ത പോസിറ്റീവ് ചാർജുള്ള അമീനോ ആസിഡുകൾ ആണ് ഈ വൈറസുകളിൽ അവർ കണ്ടെത്തിയത്.

സ്വാഭാവികമായി കാണുന്ന പ്രശ്നക്കാരല്ലാത്ത വൈറസുകളെ പരീക്ഷണശാലകളിൽ മനുഷ്യകോശങ്ങളിൽ അണുബാധയേൽപ്പിക്കാനാകും വിധം മാറ്റിയെടുക്കുന്ന ഗെയിൻ ഓഫ് ഫംഗ്ഷൻ എന്ന ബയോകെമിക്കൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ കൊറോണവൈറസിനെ ഉണ്ടാക്കിയിരിക്കുന്നതെന്ന് വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ അവർ വ്യക്തമാക്കിയിരിക്കുന്നു. ഈ സാങ്കേതികവിദ്യ അമേരിക്കയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും എല്ലാം നിരോധിച്ചതാണ്.

കോവിഡ് രോഗകാരണമായ SARS-CoV-2 വൈറസിന്റെ സ്പൈക് പ്രോട്ടീനിന്റെ നാല് അമീനോ ആസിഡുകളിൽ ഉള്ള പോസിറ്റീവ് ചാർജ് മനുഷ്യകോശങ്ങളിൽ നെഗറ്റീവ് ചാർജുള്ള ഭാഗത്ത് ഒരു കാന്തം പോലെ പറ്റിപ്പിടിക്കാൻ വൈറസിനെ സഹായിക്കുന്നു. നാലു പോസിറ്റീവ് ചാർജുള്ള അമീനോ ആസിഡുകൾ ഒരു പ്രോട്ടീനിൽ സ്വാഭാവികമായി ഒരു കാരണവശാലും ഉണ്ടാകില്ല എന്ന് ഭൗതികശാസ്ത്ര നിയമങ്ങൾ തന്നെ സൂചിപ്പിക്കുന്നു.  നാലു പോസിറ്റീവ് ചാർജുള്ള പ്രോട്ടീനുകൾ വൈറസിൽ കണ്ടെങ്കിൽ അത് പരീക്ഷണശാലയിൽ നിർമ്മിച്ചതെന്ന് ഉറപ്പിക്കാനാകും.

ഇതിനൊപ്പം കോവിഡ് വൈറസ് സ്വാഭാവികമായി ഉണ്ടായതല്ലെന്ന് തെളിവുകൾ പുറത്തുവരുമെന്ന് അറിഞ്ഞപ്പോൾ അതിന്റെ മുൻ തലമുറ വൈറസുകൾ എന്ന പേരിൽ തെളിവുകളുണ്ടാക്കാനായി ചില വൈറസുകളേക്കൂടി ചൈന കൃത്രിമമായി സൃഷ്ടിച്ചതായി അസന്നിഗ്ധമായ തെളിവുകളും ഈ പഠനം പുറത്തുവിടുന്നുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ശാസ്ത്ര-പൊതുജനാരോഗ്യ ഉപദേഷ്ടാ‍വായ ഡോക്ടർ ആന്റണി ഫൗസിയും കൊറോണ വൈറസിന്റെ ഉത്ഭവത്തെപ്പറ്റി വിശദമായ അന്വേഷണമുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. “കോവിഡ് വൈറസ് ഒരു ലബോറട്ടറിയിൽ നിന്ന് പുറത്ത് വന്നതാകാൻ സകല സാദ്ധ്യതയുമുണ്ട്. അത് നടന്നിട്ടുണ്ടോ എന്നറിയാൻ ഒരു സമഗ്രമായ അന്വേഷണം നടത്തേണ്ടുന്നതിന്റെ ആവശ്യകതയോട് ഞാൻ പൂർണ്ണമായും യോജിക്കുന്നുണ്ട്“. ആഴ്ചകൾക്ക് മുൻപ് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഡോക്ടർമാരിൽ ഒരാളാണ് ആന്റണി ഫൗസി. അദ്ദേഹം എഡിറ്റ് ചെയ്ത ഹാരിസൺസ് പ്രിൻസിപ്പിൾസ് ഓഫ് ഇന്റേണൽ മെഡിസിൻ എന്ന ഗ്രന്ഥമാണ് ലോകത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും പാഠപുസ്തകമായി ഉപയോഗിക്കുന്നത്.

കൊറോണവൈറസിനെ പോലെ ഒരു മഹാമാരി ലോകത്തിനുമുകളിൽ വിതച്ചതിന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് പങ്കുണ്ടെന്ന് ആസ്ട്രേലിയൻ മാദ്ധ്യമമായ സ്കൈ ഓസ്ട്രേലിയയും ആഴ്ചകൾക്ക് മുൻപ് തെളിവുകൾ പുറത്ത് വിട്ടിരുന്നു. ചൈനയുടെ പീപ്പീൾസ് ലിബറേഷൻ ആർമി ശാസ്ത്രജ്ഞരും ചൈനയിലെ ആരോഗ്യഗവേഷകരും ചേർന്ന് 2015ൽ തന്നെ പുറത്തിറക്കിയ ഒരു പുസ്തകത്തിലും പ്രബന്ധത്തിലും സാർസ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കാൻ പദ്ധതിയിട്ടതായാണ് ആസ്ട്രേലിയലെ ഏറ്റവും പ്രധാന മാദ്ധ്യമങ്ങളിലൊന്നായ സ്കൈ ഓസ്ട്രേലിയ കണ്ടെത്തിയത്.

ചൈനീസ് ബ്യൂറോ ഓഫ് എപിഡമിക് പ്രിവൻഷൻ എന്ന ചൈനീസ് കമ്യൂണിസ്റ്റ് ഗവണ്മെന്റ് സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായ ലീ ഫെംഗ് ആണ് ഈ പ്രബന്ധം എഴുതിയിരിയ്ക്കുന്നതിൽ ഒരാൾ. ഈ പ്രബന്ധത്തിന്റെ എഡിറ്റർ ഇൻ ചീഫ് ചൈനീസ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള സാർസ് എപിഡമിക് എക്സ്പെർട്ട് ഗ്രൂപ്പിന്റെ തലവനായ ഷൂ ദെഷാങ് ആണ്. ഇയാൾ ചൈനീസ് പട്ടാള കമ്മീഷന് ഇരുപത്തിനാല് തവണയാണ് ഈ വിഷയത്തിൽ റിപ്പോർട്ട് തയ്യാറാക്കി നൽകിയത്.

പുതിയ വെളിപ്പെടുത്തലോടെ ചൈനയ്ക്കെതിരേയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേയും വൻ പ്രതിഷേധമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലുയരുന്നത്.

ഇതും വായിയ്കുക

കൊറോണ വൈറസ് കമ്യൂണിസ്റ്റ് ചൈനയുടെ ജൈവായുധം: വ്യക്തമായ തെളിവുകൾ പുറത്ത്.

കൊറോണ വൈറസ് ഉത്ഭവം ഗൗരവമായി അന്വേഷിക്കണം: അമേരിക്കൻ സെനറ്റിൽ അടിയന്തിര പ്രമേയം: ചൈനീസ് കപടപ്രചാരണത്തിൽ ലോകാരോഗ്യസംഘടനയുടെ പങ്കും അന്വേഷിക്കണം: ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോക്ടർ ആന്റണി ഫൗസിയ്ക്കും യോജിപ്പ്

Tags: Bio WeaponCOVID OriginCorona OriginchinaCovidSARS Corona Virus
Share388TweetSendShare

Latest stories from this section

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; വീടുകൾ അഗ്നിക്കിരയാക്കി; കണ്ണടച്ച് ഭരണകൂടം; അതിർത്തിയിൽ അതീവ ജാഗ്രത!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; വീടുകൾ അഗ്നിക്കിരയാക്കി; കണ്ണടച്ച് ഭരണകൂടം; അതിർത്തിയിൽ അതീവ ജാഗ്രത!

Discussion about this post

Latest News

കോഹ്‌ലി പ്രഭാവം തുടരുന്നു; മാസ്റ്റർ ബ്ലാസ്റ്ററെ മറികടക്കാൻ വിരാടിന് ഇനി വേണ്ടത് വെറും 25 റൺസ്

കോഹ്‌ലി പ്രഭാവം തുടരുന്നു; മാസ്റ്റർ ബ്ലാസ്റ്ററെ മറികടക്കാൻ വിരാടിന് ഇനി വേണ്ടത് വെറും 25 റൺസ്

ശബരിമല സ്വർണക്കൊള്ള : മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള : മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

40 ഡോളർ പിഴ അടയ്ക്കേണ്ടി വന്ന ദേഷ്യത്തിൽ നിന്ന് തുടങ്ങിയ നെറ്റ്ഫ്ലിക്സ്; അപമാനത്തിൽ നിന്ന് പടുത്തുയർത്തിയ ശതകോടികളുടെ സാമ്രാജ്യം

40 ഡോളർ പിഴ അടയ്ക്കേണ്ടി വന്ന ദേഷ്യത്തിൽ നിന്ന് തുടങ്ങിയ നെറ്റ്ഫ്ലിക്സ്; അപമാനത്തിൽ നിന്ന് പടുത്തുയർത്തിയ ശതകോടികളുടെ സാമ്രാജ്യം

ഫോട്ടോഗ്രാഫിയെ സാധാരണക്കാരന്റെ കൈകളിലെത്തിച്ച ബാങ്ക് ക്ലർക്ക്; വിപ്ലവം കണ്ടുപിടിച്ചു, പക്ഷേ വിപ്ലവത്തെ ഭയപ്പെട്ട് തോറ്റുപോയ കമ്പനി

ഫോട്ടോഗ്രാഫിയെ സാധാരണക്കാരന്റെ കൈകളിലെത്തിച്ച ബാങ്ക് ക്ലർക്ക്; വിപ്ലവം കണ്ടുപിടിച്ചു, പക്ഷേ വിപ്ലവത്തെ ഭയപ്പെട്ട് തോറ്റുപോയ കമ്പനി

ഉത്തരേന്ത്യയെ പ്രതിസന്ധിയിലാക്കി കനത്ത മൂടൽമഞ്ഞ് ; ഡൽഹിയിൽ മാത്രം ഇന്ന് റദ്ദാക്കിയത് 118 വിമാന സർവീസുകൾ ; ട്രെയിനുകളും വൈകുന്നു

ഉത്തരേന്ത്യയെ പ്രതിസന്ധിയിലാക്കി കനത്ത മൂടൽമഞ്ഞ് ; ഡൽഹിയിൽ മാത്രം ഇന്ന് റദ്ദാക്കിയത് 118 വിമാന സർവീസുകൾ ; ട്രെയിനുകളും വൈകുന്നു

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ ; മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി ; ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് തുടക്കം കുറിച്ചു

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ ; മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി ; ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് തുടക്കം കുറിച്ചു

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies