പോർട്ടോ: ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്. കന്നി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു ഗോളിന്റെ തോൽവി. സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ചെൽസി കിരീടം നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു ചെൽസിയുടെ വിജയ ഗോൾ. 43-ാം മിനിറ്റില്‍ കായ് ഹാവെര്‍ട്സാണ് ഗോൾ നേടിയത്. മാസണ് മൗണ്ടിന്റെ ത്രൂ പാസ് സ്വീകരിച്ച ഹാവെര്‍ട്സ് സിറ്റി ഗോള്‍കീപ്പറുടെ പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ തന്റെ ആദ്യ ഗോൾ അങ്ങനെ ഹാവെര്‍ട്സ് അവിസ്മരണീയമാക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ലീഗ് കപ്പും നേടിയ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് നേടി ഹാട്രിക്ക് തികയ്ക്കാന്‍ സാധിച്ചില്ല. ചെല്‍സിയുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. 2012ലായിരുന്നു ആദ്യ കിരീടം.
Discussion about this post