ലഖ്നൗ: ഹിന്ദു യുവതിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിപ്പിച്ച ശേഷം ഇസ്ലാമിലേക്ക് നിരബ്ബന്ധിത മതപരിവർത്തനം ചെയ്ത യുവാവ് അറസ്റ്റിൽ. ലഖ്നൗ സ്വദേശി ആബിദിനെയാണ് ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്.
മുസ്ലീമാണെന്നത് മറച്ചു വെച്ച് ആദിത്യ സിംഗ് എന്ന പേരിലാണ് ആബിദ് യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് പരിചയം അടുപ്പത്തിലെത്തുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനിടെ ഇയാൾ മുസ്ലീമാണെന്നും വിവാഹിതനാണെന്നും ഏഴ് കുട്ടികളുടെ പിതാവാണെന്നും മനസ്സിലാക്കി പെൺകുട്ടി പിന്മാറാൻ ശ്രമിച്ചു. എന്നാൽ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് കാട്ടി ഭീഷണിപ്പെടുത്തി യുവാവ് വിവാഹം ചെയ്യുകയും പിന്നീട് ഇസ്ലാമിലേക്ക് നിർബ്ബന്ധിച്ച് മതം മാറ്റുകയുമായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.
പരാതി സ്വീകരിച്ച് അന്വേഷണം നടത്തിയ ശേഷം ആബിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഗാസിപുർ പൊലീസ് അറിയിച്ചു.
Discussion about this post