Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കശ്‍മീരിനെയും,പാലസ്തീനെയും,ലക്ഷദ്വീപിനെയും രക്ഷിച്ചു കഴിഞ്ഞാൽ ഇനി നമ്മുക്ക് കേരളത്തിലെ കുട്ടനാടിനെ രക്ഷിക്കുന്നത് ചിന്തിച്ച് തുടങ്ങാമെന്ന് സന്തോഷ് പണ്ഡിറ്റ്

by Brave India Desk
May 31, 2021, 12:13 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: കുട്ടനാട് വെള്ളത്തിലയി ജീവിതങ്ങൾ..മൊത്തമായി മുങ്ങും മുമ്പേ കണ്ണ് തുറക്കണേ. എന്ന് ആവശ്യപ്പെട്ടുള്ള സന്തോഷ് പണ്ഡിറ്റിൻറെ ഫേസ് ബുക്ക് ശ്രദ്ധയാകർഷിക്കുന്നു.     കശ്‍മീരിനെയും , പാലസ്തീനെയും , ലക്ഷദ്വീപിനെയും രക്ഷിച്ചു കഴിഞ്ഞാൽ ഇനി നമ്മുക്ക് കേരളത്തിലെ കുട്ടനാടിനെ രക്ഷിക്കുന്നതിന് കുറിച്ചും ചെറുതായി ചിന്തിച്ചു തുടങ്ങാമെന്നാണ് പോസ്റ്റിൽ സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെടുന്നത്.

വോട്ടു ചോദിക്കുവാൻ വരുന്നവരോട് “അവർക്കു മനസിലാകുന്ന ഭാഷയിൽ ” തന്ത്രപൂർവം പ്രതികരിച്ചു കാര്യം നേടി എടുക്കുന്നതിലും ഈ കുട്ടനാട്ടുകാർ പുറകിലാണ് .
നിലവിൽ കുട്ടനാടിന്റെ അവസ്ഥ വളരെ മോശപ്പെട്ട നിലയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു .
കുട്ടനാട്ട്കാർക്ക് ശക്തിയായ മഴപെയ്യുമ്പോൾ പേടി ആണ് തന്റെ ആയുഷ്കാലം അവൻ സമ്പാദിച്ചത് എല്ലാം പോകുമൊ , മൊത്തമായി മുങ്ങി പോകുമോ എന്ന ഭയം .
ആയിരകണക്കിന് ആളുകൾ വീടുകളിൽ വെള്ളം കൊണ്ട് ഭക്ഷണം പാകം ചെയ്യാനോ ഉറങ്ങാനോ കഴിയുന്നില്ല ആഴ്ചകളോളം വെള്ളം ഇറങ്ങാനും താമസിക്കുന്നുണ്ടു .
സമുദ്ര നിരപ്പ് ഉയരുന്നത് കൊണ്ട് 2050 ആകുംബോഴെക്കും കേരളത്തിലെ നിരവധി ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന് അടിയിൽ ആകും എന്ന് അന്താരാഷ്‌ട്ര പഠനങ്ങൾ പറയുന്നു . അപ്പോൾ ഏറ്റവും കൂടുതൽ നഷ്ടം കുട്ടനാട് മേഖലക്ക് ആയിരിക്കും .അങ്ങനെ ഒരു ദുരന്തം സംഭവിക്കിന്നതിനു മുമ്പ് അധികാരികൾ മേൽ നടപടികൾ സ്വീകരിക്കുക എന്നും സന്തോഷ് വ്യക്തമാക്കുന്നു.

Stories you may like

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

പോസ്റ്റിൻറെ പൂർണ്ണരൂപം:

കശ്‍മീരിനെയും , പാലസ്തീനെയും , ലക്ഷദ്വീപിനെയും രക്ഷിച്ചു കഴിഞ്ഞാൽ ഇനി നമ്മുക്ക് കേരളത്തിലെ കുട്ടനാടിനെ രക്ഷിക്കുന്നതിന് കുറിച്ചും ചെറുതായി ചിന്തിച്ചു തുടങ്ങാം . (കേരളത്തിലെ ലക്ഷദ്വീപിലെ save കാരുടെ പ്രതീഷേധം കണ്ടു “പേടിച്ചു” ലക്ഷദ്വീപിൽ മദ്യ നിരോധനവും , അംഗനവാടി മറ്റു സ്കൂൾ കുട്ടികൾക്കും കോഴി കാലും , പോത്തിന്റെയും മൂരിയുടെയും ഇറച്ചി , വലിയ മീൻ കഷണങ്ങളും കൊടുത്തു തുടങ്ങിയിട്ടുണ്ടാകും എന്ന് കരുതാം . ഗുണ്ടാ നിയമവും ഇവിടുത്തെ പ്രതിഷേധക്കാർക്കു സന്തോഷത്തിനായി പിൻവലിക്കും എന്ന് കരുതാം .)
ഇനി നമ്മുക്ക് പലസ്തീനിൽ നിന്നും 4000 KM ദൂരെ ഇന്ത്യ എന്ന രാജ്യത്തിലെ കേരളം എന്ന സംസ്ഥാനത്തിലെ ആലപ്പുഴ എന്ന ജില്ലയിലെ കുട്ടനാട്ടിലേക്കു വരാം .
സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രദേശത്തു ജീവിക്കുന്ന ജനവിഭാഗമാണ് ആലപ്പുഴയിലെ കുട്ടനാട്ടുകാർ . അതിനാൽ തന്നെ ചെറിയ ഒരു മഴ പെയ്യുമ്പോഴേ പ്രളയം ഉണ്ടാകുന്നു . അവിടുത്തെ ഭൂരിഭാഗവും സാധാരണക്കാർ ആണ് . ഓരോ വർഷവും ചുരുങ്ങിയത് മൂന്നു മാസം എങ്കിലും മുങ്ങുന്ന വീടുകളിലാണ് താമസം . നിരവധി ദുരിതങ്ങളിൽ ജീവിക്കുന്നു .
പൊതുവിൽ ഇവിടെ ജീവിക്കുന്നവർ ഒരു “വോട്ട് ബാങ്ക് ” ആയി രാഷ്ട്രീയാക്കാർ കരുതാറില്ല . അതിനാൽ വെള്ളത്തിൻെറ നീർക്കെട്ട് തടയുവാൻ കാര്യമായി ഒന്നും അവർക്കായി ചെയ്യാറുമില്ല .
വോട്ടു ചോദിക്കുവാൻ വരുന്നവരോട് “അവർക്കു മനസിലാകുന്ന ഭാഷയിൽ ” തന്ത്രപൂർവം പ്രതികരിച്ചു കാര്യം നേടി എടുക്കുന്നതിലും ഈ കുട്ടനാട്ടുകാർ പുറകിലാണ് .
നിലവിൽ കുട്ടനാടിന്റെ അവസ്ഥ വളരെ മോശപ്പെട്ട നിലയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു .
കുട്ടനാട്ട്കാർക്ക് ശക്തിയായ മഴപെയ്യുമ്പോൾ പേടി ആണ് തന്റെ ആയുഷ്കാലം അവൻ സമ്പാദിച്ചത് എല്ലാം പോകുമൊ , മൊത്തമായി മുങ്ങി പോകുമോ എന്ന ഭയം .
ആയിരകണക്കിന് ആളുകൾ വീടുകളിൽ വെള്ളം കൊണ്ട് ഭക്ഷണം പാകം ചെയ്യാനോ ഉറങ്ങാനോ കഴിയുന്നില്ല ആഴ്ചകളോളം വെള്ളം ഇറങ്ങാനും താമസിക്കുന്നുണ്ടു .
സമുദ്ര നിരപ്പ് ഉയരുന്നത് കൊണ്ട് 2050 ആകുംബോഴെക്കും കേരളത്തിലെ നിരവധി ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന് അടിയിൽ ആകും എന്ന് അന്താരാഷ്‌ട്ര പഠനങ്ങൾ പറയുന്നു . അപ്പോൾ ഏറ്റവും കൂടുതൽ നഷ്ടം കുട്ടനാട് മേഖലക്ക് ആയിരിക്കും .അങ്ങനെ ഒരു ദുരന്തം സംഭവിക്കിന്നതിനു മുമ്പ് അധികാരികൾ മേൽ നടപടികൾ സ്വീകരിക്കുക .
2018 പ്രളയ ശേഷം 7 തവണ കുട്ടനാട്ടിൽ വെള്ളം കയറി .
കുട്ടനാടിനെ രക്ഷിക്കണമെങ്കിൽ വീതിയും, ആഴവും അടിയന്തിരമായി വർദ്ധിപ്പിക്കുകയും, സ്പിൽവേയുടെ കിഴക്ക് ഭാഗത്ത് അടിഞ്ഞുകൂടി കിടക്കുന്ന മണ്ണു മൊത്തമായി മാറ്റി കുട്ടനാട്ടിൽ നിന്നുള്ള നീരൊഴുക്ക് സുഗമമാക്കണം.
തോട്ടപ്പള്ളിയിലും തണ്ണീർമുക്കത്തും വലിയ pump സെറ്റുകൾ വെക്കുക എന്നതും ഒരു പ്രതിവിധി ആണ് .
തോട്ടിൽ മണൽ വാരൽ അനുവദിച്ചാൽ പ്രശ്ന പരിഹാരം ആകും.
ദുരിതാശ്വാസത്തിനു ചിലവാക്കുന്നതിലും എത്രയോ കുറച്ചു പണം മതി വെള്ളം വറ്റിക്കാൻ.
വരുംകാലങ്ങളിൽ തണ്ണീർമുക്കവും, തോട്ടപള്ളിയും പൂർണ്ണമായും അടച്ചിട്ട് കൊണ്ട് വെളളം പുറത്തേക്ക് പമ്പ് ചെയ്ത് കളയേണ്ട ടെക്നോളജിയിലേക്ക് കുട്ടനാട് പോകേണ്ടിവരും..
കുട്ടനാട് സമുദ്ര നിരപ്പിനേക്കാൾ താഴ്ന്നു കിടക്കുന്നതു കൊണ്ട് സമീപ ജില്ലകളിലെ വെള്ളം അങ്ങോട്ട് വരുന്നു . ആ മൂന്നു ജില്ലകളിൽ പെയ്യുന്ന വെള്ളം മുഴുവൻ കുട്ടനാട്ടുകാരൻ കുടിച്ചു വറ്റിക്കുന്നത് പ്രായോഗികം അല്ലല്ലോ ..
കടലിലേക്ക് ഒഴുകുന്നതിലും കൂടുതൽ മല വെള്ളമാണ് ആലപ്പുഴയിലേക്ക്‌ ഒഴുകുന്നതു.
കുട്ടനാട്ടുകാർ കഴുത്തറ്റം വെള്ളത്തിൽ കിടന്നിട്ട് ആണ് പലസ്തീൻകാരേയും , ലക്ഷദ്വീപുകാരെയും സേവ് ചെയ്യാൻ പോസ്റ്റ് ഇടുന്നത്.. കുട്ടനാടിന്റ രക്ഷയ്ക്ക് കൃത്യമായി ഒള്ള നദി ജലാശങ്ങളുടെ ആഴം കൂട്ടുക.
കുട്ടനാടിന്റെ രെക്ഷയ്ക്ക് ആയി ഒന്നിക്കുക അണ്ണാക്കിൽ വെള്ളം വരുന്നത് വരെ കാത്ത് നിൽക്കാതെ..
കുട്ടനാട് ..വെള്ളത്തിലയി ജീവിതങ്ങൾ..മൊത്തമായി മുങ്ങും മുമ്പേ കണ്ണ് തുറക്കണേ..
SAVE KUTANADU
(വാൽകഷ്ണം … കുട്ടനാടിന്റെ വാർത്തകൾ ചാനലിൽ അധികം പ്രതീക്ഷിക്കേണ്ട . ചാനലുകാർക്കു ചുംബന സമരം , അബദ്ധത്തിൽ വല്ല പാട്ടോ ഡാൻസൊ ചെയ്തു വൈറൽ ആയവരുടെ വാർത്തകൾ, ഏതെങ്കിലും നടി വയറ്റിൽ ആയാൽ പ്രസവിക്കുന്നത് വരെയുള്ള വാർത്തകൾ പിന്നെ പാലസ്തീൻ , കശ്മീർ , ലക്ഷ്വദീപിനു വേണ്ടിയുള്ള വാർത്തകൾ ഒക്കെയാണ് റേറ്റിംഗ് കൂട്ടുവാനുള്ള വാർത്തകൾ . അവർക്കെന്ത് കുട്ടനാട് ?
പിന്നെ കശ്‌മീരിനും , പലസ്തീനും ലക്ഷദ്വീപിനും വേണ്ടി കരയുന്ന നടി നടന്മാരും ഈ വിഷയം കണ്ടതായി ഭാവിക്കില്ല . ഇതിലൂടെ ഒരു വിഭാഗത്തിന്റെ പിന്തുണയോ , റീചോ, വൈറൽ ആവുകയോ ഒന്നും കിട്ടുവാൻ ഇല്ലല്ലോ . കുട്ടനാട്ടിലെ ജനങ്ങൾ സ്വയം ബുദ്ധിപൂർവം പ്രതിരിധിരോധിക്കുക .. അത്രേയുള്ളു .. )

Tags: santhosh pandit
Share66TweetSendShare

Latest stories from this section

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies