സൂപ്പർ താരങ്ങൾ അരങ്ങു വാഴുന്ന സിനിമാ ലോകത്തേക്ക് മിമിക്രിയിൽ നിന്നുമെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി ജനപ്രിയ നായകൻ എന്ന നിലയിലേക്ക് ഉയർന്ന നടനാണ് ദിലീപ്. അന്നത്തെ സൂപ്പർ താരജോഡിയായിരുന്ന മഞ്ജുവാര്യരെ വിവാഹം ചെയ്തതോടെ എല്ലാവരുടെയും ഇഷ്ടം ഇരട്ടിയായി. കോമഡി ചിത്രങ്ങളിലൂടെ സൂപ്പർ താരങ്ങൾക്ക് പോലും ഭീഷണിയാകുന്ന തരത്തിലേക്കായിരുന്നു ദിലീപിന്റെ വളർച്ച .
എന്നാൽ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടും, മഞ്ജുവുമായുള്ള വേർപിരിയലും, കാവ്യയുമായുള്ള രണ്ടാം വിവാഹവുമെല്ലാം വലിയ വാർത്താപ്രാധാന്യം നേടിയവയായിരുന്നു.
2018 ലാണ് ദിലീപ് – കാവ്യാ ദമ്പതികൾക്ക് ഒരു മകൾ ജനിച്ചത്. മഹാലക്ഷ്മിയെന്ന് പേരിട്ട ആ കുഞ്ഞിനെ മാധ്യമങ്ങളിൽ നിന്നും പരമാവധി അകറ്റി നിർത്താൻ ദിലീപ് ശ്രമിച്ചിരുന്നു. മഹാലക്ഷ്മിയുടെ ചിത്രം പോലും പുറത്തു വരുന്നത് ജനിച്ചു ഏറെ നാൾ കഴിഞ്ഞിട്ടാണ്.
ഇപ്പോളിതാ മഹാലക്ഷ്മി മറ്റൊരു കുട്ടിയുമായി കളിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതാദ്യമായാണ് മഹാലക്ഷ്മിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നത്.ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സ്റ്റാറ്റസ് ആയും മറ്റും നിരവധി പേരാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. മഹാലക്ഷ്മിയെ കാണാൻ കാത്തിരുന്ന ദിലീപിന്റെയും കാവ്യയുടെയും ആരാധകർ വളരെ സന്തോഷത്തോടെയാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത് .
Discussion about this post