ഡൽഹി: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മദ്യം ഹോം ഡെലിവറിക്ക് അനുമതി നൽകി ഡൽഹി സർക്കാർ. ഇതിനായി മൊബൈൽ ആപ്പും വെബ് പോർട്ടലും തയ്യാറാക്കും. ഹോസ്റ്റലുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവ ഒഴികെയുള്ള സ്ഥലങ്ങളിലാണ് മദ്യം ഡെലിവറി ചെയ്യുക.
എന്നാൽ എല്ലാ മദ്യശാലകൾക്കും ഓൺലൈൻ വഴി മദ്യം വിൽക്കാൻ സാധിക്കില്ല. എൽ- 13 ലൈസൻസുള്ള മദ്യശാലകൾക്ക് മാത്രമേ അനുമതിയുള്ളൂ.
മദ്യം ഹോം ഡെലിവറിക്കായി മൊബൈൽ ആപ്പും വെബ് പോർട്ടലുകളും ഉടൻ തയ്യാറാകുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.
Discussion about this post