Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

രാജ്യത്ത് 69 ശതമാനത്തോളം കേസുകള്‍ കുറഞ്ഞു; ലോക്ക്‌ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാനാകുമെന്ന് കേന്ദ്രം

by Brave India Desk
Jun 2, 2021, 07:24 am IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: രാജ്യത്തെ കോവിഡ്‌ കേസുകള്‍ വളരെയധികം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്ന് കേന്ദ്രസർക്കാർ. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ ഡിസംബറോടെ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മെയ്‌ ഏഴ്‌ മുതല്‍ രാജ്യത്ത്‌ കോവിഡ്‌ കേസുകളില്‍ കുറവ്‌ തുടരുന്നുണ്ട്‌. മെയ്‌ 28 മുതല്‍ പ്രതിദിനം രണ്ടു ലക്ഷത്തിന്‌ താഴെ കോവിഡ്‌ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌.

ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതിന്‌ ശേഷം മെയ്‌ ഏഴ്‌ മുതല്‍ 69 ശതമാനത്തോളം കേസുകള്‍ കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി ലവ്‌ അഗര്‍വാള്‍ പറഞ്ഞു. കോവിഡ്‌ കേസുകള്‍ കുറയുമ്പോള്‍ നിയന്ത്രണങ്ങള്‍ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാന്‍ പാടുള്ളൂ. ഏഴ്‌ ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക്‌ അഞ്ച്‌ ശതമാനത്തില്‍ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും വാക്‌സിന്‍ എടുക്കുകയും ചെയ്‌താല്‍ മാത്രമേ പൂര്‍ണ്ണമായും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പാടുള്ളൂവെന്നും ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ്‌ വ്യക്‌തമാക്കി.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

കോവിഷീല്‍ഡ്‌ വാക്‌സിനുകളുടെ ഷെഡ്യൂളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും രണ്ടു ഡോസ്‌ വാക്‌സിന്‍ നിര്‍ബന്ധമായും നിലവില്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആദ്യ ഡോസ്‌ നല്‍കിയ 12 ആഴ്‌ചയ്‌ക്ക്‌ ശേഷം രണ്ടാം ഡോസ്‌ എടുക്കണം. കോവാക്‌സിനും ഇതേ ഷെഡ്യൂള്‍ ബാധകമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. രണ്ടു വ്യത്യസ്‌ത വാക്‌സിന്‍ ഡോസ്‌ എടുക്കുന്നത്‌ നിലവില്‍ അനുവദനീയമല്ല. രണ്ടു ഡോസും ഒരേ വാക്‌സിന്‍ തന്നെ എടുക്കണമെന്നാണ്‌ പ്രോട്ടോക്കോള്‍.

വാക്‌സിനുകള്‍ ഇടകലര്‍ത്തി എടുക്കുന്നത്‌ സംബന്ധിച്ച്‌ അന്താരാഷ്ര്‌ട തലത്തില്‍ ഗവേഷണം നടന്നുവരികയാണ്‌. അതിന്റെ പോസിറ്റിവ്‌ ഫല സാധ്യത വിശ്വസനീയമാണെങ്കിലും ദോഷകരമായ പ്രതികരണങ്ങളും തള്ളികളയാനാവില്ല. ശാസ്‌ത്രം തന്നെ അതിന്‌ ഉത്തരം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത്‌ ഇതുവരെ 21.60 കോടി വാക്‌സിന്‍ ഡോസുകളാണ്‌ വിതരണം ചെയ്‌തത്‌. ഇതില്‍ 1.67 കോടി ഡോസ്‌ ആരോഗ്യ പ്രവര്‍ത്തര്‍ക്കാണ്‌ നല്‍കിയത്‌. 2.42 കോടി കോവിഡ്‌ മുന്‍നിര പോരാളികള്‍ക്ക്‌, 15.48 കോടി ഡോസ്‌ 45 വയസിന്‌ മുകളിലുള്ളവര്‍ക്ക്‌, 18നും 44 വയസിനും ഇടയിലുള്ളവര്‍ക്കുമായി 2.03 ഡോസ്‌ വാക്‌സിനും വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

‘രാജ്യത്ത്‌ വാക്‌സിന്റെ ദൗര്‍ലഭ്യം ഇല്ല. ജൂലൈ പകുതിയോടെയോ ഓഗ്‌സ്‌റ്റ്‌ ആകുമ്പോഴേക്കോ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക്‌ നല്‍കാനുള്ള വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാകും. ഡിസംബറോടെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന്‌ ഉറപ്പുണ്ട് ‘ ഐസിഎംആര്‍ മേധാവി അറിയിച്ചു.

Tags: indiaCovidLockdowncovid case
Share33TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies