തിരുവനന്തപുരം: രാജ്യം രണ്ടാം തരംഗത്തോട് വിട പറയുമ്പോഴും ആശങ്കയായി സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ. സംസ്ഥാനത്ത് ഇതുവരെ 9009 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. യുവാക്കളിലും മരണ നിരക്ക് ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
18-നും 40-നും ഇടയിലുള്ള 363 പേർക്കാണ് കൊവിഡ് മൂലം മരണം സംഭവിച്ചത്. അറുപതിന് മുകളിൽ പ്രായമുള്ള 6584 പേരും കൊവിഡ് മൂലം മരണത്തിന് കീഴടങ്ങി. 41-നും 59-നും ഇടയിലുള്ള 2048 പേർക്ക് ജീവൻ നഷ്ടമായതും ആശങ്കയാണ്.
17-ൽ താഴെയുള്ള 14 കുട്ടികൾ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണമടഞ്ഞു. എന്നാൽ സംസ്ഥാന തലത്തിൽ മരണനിരക്ക് 0.35 ശതമാനത്തിൽ പിടിച്ചുനിർത്താനായെന്നാണ് സർക്കാർ പറയുന്നത്.
അതേസമയം ആവശ്യത്തിന് സ്റ്റോക്കുണ്ടായിട്ടും സംസ്ഥാനം വാക്സിൻ വിതരണത്തിൽ പിശുക്ക് കാട്ടുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.
Discussion about this post