ഡൽഹി: ഒരു തദ്ദേശീയ വാക്സീൻ കൂടി ലഭ്യമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാക്സീൻ നിർമാതാക്കളായ ‘ബയോളജിക്കൽ – ഇ’യിൽനിന്ന് 30 കോടി ഡോസ് വാക്സീൻ കേന്ദ്ര സർക്കാർ സംഭരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ്- ഡിസംബർ മാസങ്ങൾക്കുള്ളിൽ കമ്പനി വാക്സീൻ നിർമിക്കുകയും സംഭരിക്കുകയും ചെയ്യും. ഇതിനായി 1500 കോടി രൂപ മുൻകൂറായി ബയോളജിക്കൽ – ഇയ്ക്ക് നൽകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ആദ്യ രണ്ട് ട്രയലുകളിലും മികച്ച ഫലപ്രാപ്തി കാണിച്ച ‘ബയോളജിക്കൽ – ഇ’ ഇപ്പോൾ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിലാണെന്നും, അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ വാക്സീൻ ലഭ്യമാകുമെന്നും പ്രസ്താവനയിൽ പറയുന്നു.
Discussion about this post