ഇടുക്കി: മുന്നാറിലെ തോട്ടം മേഖലയില്‍ മൊബൈല്‍ കവറേജിന്റെയും ഇന്റര്‍നെറ്റിന്റെയും ലഭ്യത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികള്‍. ഓഡികെ ദേവികുളം, അരുവിക്കാട്, തെന്മല, പെരിയവരൈ പഴയകാട് തുടങ്ങിയ മേഖലകളിലാണ് ഈ പ്രശ്നം രൂക്ഷമായിരിക്കുന്നത്.
ജൂണ്‍ ഒന്നിന് പുതിയ അധ്യായന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തേയും മൊബൈല്‍ കവറേജിന്റെ ലഭ്യത കാര്യമായി തന്നെ ബാധിക്കുന്നതാണ്. തോട്ടം മേഖലകളില്‍ മൊബൈല്‍ കവറേജിന്റെയും ഇന്റര്‍നെറ്റിന്റെയും ലഭ്യത ബുദ്ധുമുട്ട് സൃഷ്ടിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍,ഈ വിഷയത്തില്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ ഉണ്ടാവണമെന്ന ആവശ്യം മുമ്ബോട്ട് വെച്ചിരുന്നു.
നടപടി ഇതുവരെയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
Discussion about this post