ഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കവര്‍ന്നത് 624 ഡോക്ടര്‍മാരുടെ ജീവന്. ഇതില്‍ രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡല്‍ഹിയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 109 ഡോക്ടര്‍മാരാണ്. ബിഹാറില്‍ 96 ഡോക്ടര്‍മാരാണ് മരിച്ചത്.
ഏറ്റവും മോശമായി കോവിഡ് ബാധിച്ച മഹാരാഷ്ട്രയില്‍ മരിച്ചത് 23 ഡോക്ടര്‍മാരാണ്. ഉത്തര്‍പ്രദേശില്‍ 79 ഉം രാജസ്ഥാന് 43, ജാര്‍ഖണ്ഡ് 39, ആന്ധ്ര പ്രദേശ് 34, തെലങ്കാന 32, ഗുജറാത്ത് 31 എന്നിങ്ങനെയാണ് മരണം. കേരളത്തില്‍ 5 ഡോക്ടര്‍മാരും കോവിഡ് ബാധിച്ച് മരിച്ചു.
Discussion about this post