പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ പരാജയപ്പെട്ടെങ്കിലും തന്നെ പിന്തുണച്ച വോട്ടര്‍മാരെയും മണ്ഡലത്തെയും മറക്കാതെ വേറിട്ട നന്ദിപ്രകടനവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി സന്ദീപ് ജി. വാര്യര്‍. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തനിക്ക് ഷൊര്‍ണൂര്‍ നല്കിയ വോട്ടുകളുടെ അത്രയും എണ്ണം മരങ്ങള്‍ മണ്ഡലത്തില്‍ വച്ചുപിടിപ്പിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ 36,973 വോട്ടുകളായിരുന്നു സന്ദീപിന് ലഭിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്:
എൻ്റെ ഷൊർണൂരിൻ്റെ ഹരിതാഭ വീണ്ടെടുക്കാൻ എളിയ ശ്രമം . ഷൊർണൂർ നൽകിയ വോട്ടുകളുടെ അത്രയും എണ്ണം മരങ്ങൾ വച്ചു പിടിപ്പിക്കുക മാത്രമല്ല ജനപങ്കാളിത്തത്തോടെ സംരക്ഷിക്കുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ നാളെ തുടക്കമാവും. ഉദ്ഘാടനം രാവിലെ 10ന് ചെർപ്പുളശ്ശേരിയിൽ നിർവ്വഹിക്കും. ഷൊർണൂർ മണ്ഡലത്തിലെ സാംസ്കാരിക സാമൂഹിക വ്യക്തിത്വങ്ങൾ പങ്കാളികളാവും .
https://www.facebook.com/Sandeepvarierbjp/posts/5617781388263581
Discussion about this post