Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘മേക്ക് ഇൻ ഇന്ത്യ’: അത്യാധുനിക അന്തർവാഹിനികൾ നിർമ്മിക്കാൻ നാവികസേനയ്ക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി

by Brave India Desk
Jun 5, 2021, 09:34 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി : നാവികസേനയ്ക്ക് 43,000 കോടിരൂപ ചെലവിൽ ആറ് അത്യാധുനിക അന്തർവാഹിനികൾ നിർമിക്കാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. വെള്ളിയാഴ്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ‘മേക്ക് ഇൻ ഇന്ത്യ’ പ്രകാരം സായുധസേനയിലെ ഏറ്റവും വലിയ നവീകരണ പദ്ധതികളിലൊന്നാണിത്.

കരസേനയുടെ ദീർഘ കാലാവശ്യങ്ങളിലൊന്നായ എയർ ഡിഫൻസ് ഗണ്ണുകളുടെ നവീകരണത്തിന് 6,000 കോടി രൂപയുടെ പദ്ധതിയും കൗൺസിൽ യോഗം അംഗീകരിച്ചു. വിദേശ കമ്പനികളിൽനിന്നു സംഭരിക്കുന്ന പതിവു രീതിക്കു വിരാമമിട്ട് ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യൻ കമ്പനികളാവും ഇവ നിർമിക്കുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Stories you may like

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

പ്രോജക്ട് പി.-75 (ഐ.) എന്നു പേരിട്ടിരിക്കുന്ന അന്തർവാഹിനി പദ്ധതിപ്രകാരം തന്ത്രപ്രധാന പങ്കാളിത്ത മാതൃകയിലാണ് എയർ പ്രൊപ്പൽഷൻ സംവിധാനമടങ്ങിയ അന്തർവാഹിനികളുടെ തദ്ദേശീയ നിർമാണം നടക്കുക. ഭാവിയിൽ അന്തർവാഹിനികളുമായി ബന്ധപ്പെട്ട സാങ്കേതിക സഹകരണത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കാതിരിക്കുക എന്ന ലക്ഷ്യവുമായാണ് അന്തർവാഹിനി നിർമാണത്തിനായി വലിയ തുക അനുവദിച്ചത്. 30 വർഷത്തിനുള്ളിൽ ഇന്ത്യയിൽ അന്തർവാഹിനി നിർമാണത്തിൽ അത്യാധുനിക കാര്യശേഷിയും സ്വാശ്രയത്വവും ലക്ഷ്യം വെച്ചാണിതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ മുംബൈയിലുള്ള മസ്ഗാവ് ഡോക്‌യാഡ് ലിമിറ്റഡിൽ ഫ്രാൻസിന്റെ തന്ത്രപരമായ പങ്കാളിത്തത്തോടെയായിരിക്കും നിർമാണം. ലാർസൺ ആൻഡ് ടൂബ്രോയെയും പങ്കാളിയായി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഫ്രഞ്ച് നേവൽ ഗ്രൂപ്പ്, ജർമൻ ടി.കെ.എം.എസ്., ദക്ഷിണ കൊറിയൻ ദേവൂ, സ്പാനിഷ് നവനീത, റഷ്യൻ റോസോ ബോർബോ എക്‌സ്‌പോർട്ട് കമ്പനികളുമായി ഇവർ സഹകരിക്കും. സ്കോർപ്പീൻ അല്ലെങ്കിൽ കവൽരി മാതൃകയിലുള്ളതാവും നിർമാണം.

24 അന്തർവാഹിനികൾ സംഭരിക്കാൻ നാവികസേനയ്ക്ക് പദ്ധതിയുണ്ട്. ഇതിൽ ആറെണ്ണം ആണവ വിക്ഷേപണ ശേഷിയുള്ളതാണ്. നിലവിൽ 15 യാഥാസ്ഥിതിക മാതൃകയിലുള്ള അന്തർവാഹിനികളാണ് സേനയ്ക്കുള്ളത്. ആണവ ശേഷിയുള്ള രണ്ടെണ്ണവും. കപ്പൽഭേദക മിസൈലുകൾക്കൊപ്പം കുറഞ്ഞത് 12 കരയാക്രമണ ക്രൂസ് മിസൈലുകളെങ്കിലുമുള്ള അന്തർവാഹിനികളാണ് നാവികസേനയുടെ ആവശ്യം. 18 അതിഭാര ടോർപിഡോകളെയും വഹിക്കാൻ കഴിയണം. ഇത് സ്കോർപ്പീനിനെക്കാൾ കൂടുതൽ കാര്യക്ഷമവും അടുത്ത തലമുറയിൽപ്പെടുന്നതുമായിരിക്കും.

കരേസനയ്ക്ക് എയർഗണ്ണുകൾ വേഗത്തിൽ സംഭരിക്കുന്നതിനാണ് അനുമതി. ആവശ്യമായ വെടിയുണ്ടകളുൾപ്പെടെയുളള അനുബന്ധ പ്രതിരോധ ഉപകരണങ്ങളും തദ്ദേശീയമായി വാങ്ങാം.

Tags: indian navyMAKE IN INDIArajnadh singh
Share3
Tweet
Send
Share

Latest stories from this section

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies