ഡല്‍ഹി: രാജ്യത്ത് വാക്സിന് പാഴാക്കി കളയുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വാക്സിനേഷന് യജ്ഞത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിന് പാഴാക്കുന്ന നിരക്ക് രാജ്യത്ത് ഉയര്‍ന്ന് നില്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് വാക്സിന് ഉല്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന്റെ പിന്തുണ നിര്‍മാതാക്കളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജ്യത്തെ വാക്സിനേഷന് പ്രക്രിയയുടെ നിലവിലെ സ്ഥിതി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ യോഗത്തില്‍ അറിയിച്ചു.
Discussion about this post