ശ്രീനഗർ: തീവ്രവാദികള്‍ക്ക് സഹായം നല്കിയ കേസിലെ പ്രതി 22 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. ജമ്മുകശ്മീരിലെ റിയാസി ജില്ലക്കാരനായ മോഹി ഉദ് ദിന് എന്നയാളാണ് പിടിയിലായത്.
1999ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തീവ്രവാദികള്‍ക്ക് താമസവും മറ്റ് സൗകര്യങ്ങളും നല്‍കിയെന്ന കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നത്. 2002 ഫെബ്രുവരി 18ന് സിആർപിസി സെക്ഷൻ 512 പ്രകാരം കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
വർഷങ്ങൾക്ക് ശേഷം റിയാസി ജില്ലയിലെ ഒരു സ്ഥലത്ത് ഇയാളുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ് നടത്തിയ തെരച്ചിലില്‍ പ്രത്യേക അന്വേഷണ സംഘം ഇയാളെ കണ്ടെത്തുകയായിരുന്നു.










