തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വക്താവായ സന്ദീപ് വാര്യര്‍ക്കെതിരെ അടിസ്ഥാനരഹിതവും, വാസ്തവരഹിതവും, അസംബന്ധവുമായ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ അടുത്ത ദിവസം തന്നെ വക്കീല്‍ നോട്ടീസ് അയക്കുന്നതാണെന്ന് അഭിഭാഷകന്‍ ശങ്കു ടി ദാസ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
‘ബിജെപി സംസ്ഥാന വക്താവായ സന്ദീപ് വാര്യര്‍ക്ക് എതിരെ നടന്ന അപവാദ പ്രചാരണ വിഷയത്തില്‍ യുക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതവും അവാസ്തവികവും അസംബന്ധവുമായ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ അടുത്ത ദിവസം തന്നെ ലോയര്‍ നോട്ടീസ് അയക്കുന്നതാണ്.’- ശങ്കു ടി ദാസ് ഫേസ്‌ബുക്കില്‍ കുറിച്ചു.
സന്ദീപ് വാര്യരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന പ്രചാരണങ്ങളെ തള്ളി പൊതുപ്രവര്‍ത്തകനും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ എ.എച്ച് ഹഫീസ് രംഗത്തെത്തിയിരുന്നു. സന്ദീപ് വാര്യര്‍ സംഘിയാണെന്നും ആ ഫാസിസത്തിന്‍റ്റെ മാര്‍ഗം തന്റെ കാഴ്ചപ്പാടില്‍ എതിര്‍ക്കേണ്ടത് തന്നെയാണെന്നും എന്നാല്‍ അത് മസാല പുരട്ടിയല്ല ആശയപരമായാണ് എതിര്‍ക്കേണ്ടതെന്നും എ.എച്ച് ഹഫീസ് അഭിപ്രായപ്പെട്ടിരുന്നു.












