തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള സ്പോട്ട് രജിസ്ട്രേഷന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇക്കാര്യം വിശദമാക്കി ആലപ്പുഴയിലെ ബി.ജെ.പി നേതാക്കള്‍ ആരോഗ്യ വകുപ്പ് അധികൃതരെ സന്ദര്‍ശിച്ചു. സ്പോട് രജിസ്ട്രേഷന്റെ മറവില്‍ നടക്കുന്ന ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത്.
സിപിഎം നേതാക്കളുടെയും എംഎല്‍എമാരുടെയും ഇഷ്ടക്കാര്‍ക്കാണ് സ്‌പോട്ട് രജിസ്ട്രേഷന്‍ വഴി ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നതെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി ആരോപിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്
സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള സ്പോട്ട് രജിസ്ട്രേഷൻ നിർത്തലാക്കണം. കാരണം സ്പോട് രജിസ്ട്രേഷന്റെ മറവിൽ വൻ ക്രമക്കേടാണ് നടക്കുന്നത്. സിപിഎം നേതാക്കളുടെയും എംഎൽഎമാരുടെയും ഇഷ്ടക്കാർക്കാണ് സ്‌പോട്ട് രജിസ്ട്രേഷൻ വഴി ഇപ്പോൾ വാക്‌സിൻ നൽകുന്നത്. ഇക്കാര്യം ആരോഗ്യ വകുപ്പ് അധികൃതർ പോലും അറിയുന്നില്ല. സ്വജന പക്ഷപാതത്തിനായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല. ആയിരക്കണക്കിന് ആൾക്കാർ രജിസ്ട്രേഷൻ നടത്താനാവാതെ നെട്ടോട്ടം ഓടുമ്പോൾ സ്പോട്ട് രജിസ്ട്രേഷന്റെ പേരിൽ സിപിഎം നേതാക്കൾ അഴിമതി നടത്തുകയാണ്. ഇപ്പോൾ 30 ശതമാനം ആൾക്കാർക്കാണ് സ്പോട്ട് രജിസ്ട്രേഷൻ നൽകുന്നത്. ഇതു കൂടി ഓൻലൈൻ ആക്കണം. മൊബൈൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ എത്തുന്ന സ്ഥലങ്ങൾ മുൻകൂട്ടി അറിയിക്കാത്തതും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അതൊഴിവാക്കാൻ വാഹനം എത്തുന്ന കാര്യം എല്ലാ ദിവസവും പത്രക്കുറിപ്പിലൂടെ അറിയിക്കണം.
ഇക്കാര്യം ആവശ്യപ്പെട്ട് ആലപ്പുഴയിലെ ബിജെപി നേതാക്കൾക്ക് ഒപ്പം ആരോഗ്യ വകുപ്പ് അധികൃതരെ സന്ദർശിച്ചു. ജില്ലാ സെൽ കോഓർഡിനേറ്റർ ജി വിനോദ് കുമാർ, കൗണ്സിലർ മനു ഉപേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/sandeepvachaspati/posts/1423152094705055
Discussion about this post