ആലത്തൂര്‍: തനിക്ക് നേരെ ഭീഷണിയുണ്ടായ സാഹചര്യത്തില്‍ ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു പരാതി നല്കി.
തനിക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ അക്രമം ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തിലും പൊലീസില്‍ നിന്ന് നീതി കിട്ടിയിട്ടില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു.
വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനേയും പരാതിയുമായി സമീപിക്കുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാസര്‍, നജീബ്, കണ്ടാലറിയാവുന്ന ഏഴ് പേര് എന്നിവര്‍ക്കെതിരെയാണ് പരാതി. തന്റെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി ആണ് എംപി പറഞ്ഞത്. എന്നാല്‍ ഇത്തരം ഭീഷണി കൊണ്ട് തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും രമ്യ ഹരിദാസ് പറയുന്നു.
Discussion about this post